ക്ഷണം..
നീ വരുന്നോ എന്റെ കൂടെ..
ഹൃദയത്തിന്റെ വിങ്ങലുകള്‍ ഞാന്‍ പങ്കുവക്കാം,
നീ കാണാത്ത സ്വപ്നങ്ങളും,
പിന്നെയും നീയുണര്ന്നിരിക്കുകയാണെങ്കില്
മതിവരുവോളം നിനക്കു ഞാനെന്റെ സ്നേഹവും തരാം...
കൂട്ടുകാരേ.. ഇതാ ഇവിടെ ഈ ബൂ ലോകത്തിന്റെ നിലാവ് പൊഴിക്കുന്ന ആകാശത്തില്‍ ഒരു പുതിയ നക്ഷത്രമായി ഞാനും കൂടിക്കോട്ടെ,
Friday, 12 January 2007
Subscribe to:
Post Comments (Atom)
11 comments:
നിങ്ങളെപ്പോലെ...
തീര്‍ച്ചയായും ആയിരം കോടി നക്ഷത്രങ്ങള്‍ വിരിഞ്ഞ് നില്ക്കുന്ന ആകാശം പുതിയവയേയും ഹര്‍ഷത്തോടെ സ്വീകരിക്കുന്നത് പോലെ,കാലമേറെ മിന്നി നില്‍ക്കാനുള്ള തിരുവാതിര നക്ഷ്ത്രം പോലെ മിന്നിതുടങ്ങിക്കോളൂ..എല്ലാ ആശംസകളും.
എന്ന് മറ്റൊരു ചെറിയ നക്ഷത്രം, മറ്റൊരു ആകാശഗംഗയുടെ കോണില്‍ നിന്നും :)
-പാര്‍വതി,
സ്വാഗതം
വരൂ വരൂ സ്നേഹിക്കൂ..നക്ഷത്രമാകൂ-എല്ലാ ആശംസകളും. സ്വാഗതം.
സ്വാഗതം..
സ്വീകരണച്ചടങ്ങിനെത്തിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി, എന്നാലും ഈ ബൂലോകത്ത് പുരുഷ പ്രജകളാരുമില്ലേ നമ്മെയൊന്നാനയിക്കാ...ന്? വരൂ ചക്രവര്ത്തിമാരേ.. ഈ തോഴനെ വേഗം നിങ്ങളുടെ കൂട്ടത്തിലേക്കാനയിക്കൂൂ
സ്വീകരണച്ചടങ്ങിനെത്തിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി, എന്നാലും ഈ ബൂലോകത്ത് പുരുഷ പ്രജകളാരുമില്ലേ നമ്മെയൊന്നാനയിക്കാ...ന്? വരൂ ചക്രവര്ത്തിമാരേ.. ഈ തോഴനെ വേഗം നിങ്ങളുടെ കൂട്ടത്തിലേക്കാനയിക്കൂൂ
സാന്‍ഡോസും, ഇബ്നുവുമൊക്കെ പുരുഷപ്രജകള്‍ അല്ലേ? :)
(മിണ്ടല്ലേ..മിണ്ടല്ലേ)
എന്താ എന്റെ താഴ്വാരമേ,മാഷ് ഈ പറയണത്.ഞാനും ഇബ്നുവും ചക്രവര്‍ത്തിമാര്‍ ആല്ലാ എന്നോ അതോ....സാന്‍ഡോസ് എന്ന പേരു കേട്ടിട്ട് ഒരു നാരിയാണെന്ന്['ര'ക്കു പകരം 'റ' ഉപയോഗിക്കരുത്] തോന്നിയോ.
ക്ഷമിച്ച് ഈ ഭക്തനെ അവിടുന്നൊരാശ്രിതനായി കരുതണം..
Post a Comment