Friday, 26 January 2007

ഒരു കഥ....2

വിറയാര്‍ന്ന കൈകള്‍കൊണ്ടയാളാ അസ്ഥിപന്‍ഞ്ജരം വാരിയെടുത്തു.....നുരുമ്പി പൊടിഞ്ഞ ആ അസ്ഥികള്‍ അടരുകളായി അയാളുടെ കൈകളില്‍ നിന്നും താഴേക്കൂര്‍ന്നു വീണു, ഒപ്പം രക്തമിരച്ചുകയറിയ അയാളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണു നീരും,....അതിന്റെ ചൂട്‌ തന്നെ ദഹിപ്പിക്കുമെന്നയാള്‍ക്ക്‌ തോന്നി..നിലവറക്കുള്ളില്‍ നിന്നും ഒരു കടവാവല്‍ ഊഴം തെറ്റിച്ച്‌ പറന്നുപോയി,

അയാളുടെ മനസ്സ്‌ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പാഞ്ഞു...അന്ന് അച്ച്ഛന്റെയും അമ്മയുടെയും വിവാഹം, ജീവിതത്തിലൊരിക്കല്‍ മാത്രം പുതു വസ്ത്ര മുടുക്കാന്‍ ഭാഗ്യം സിദ്ധിച്ചിരുന്ന കീഴാളന്റെ ജീവിതത്തിലെ അര്‍ത്ഥ സന്തോഷം നിറഞ്ഞ ദിവസം, കൊടകരയിലെ പെണ്‍ വീട്ടില്‍ വച്ച്‌ അമ്മയുടെ കഴുത്തില്‍ മഞ്ഞച്ചരടു കെട്ടിയ അച്ഛന്റെയും, ബന്ധുക്കളുടെയും കൂടെ അമ്മ തമ്പ്രാക്കന്മാരുടെ ദ്ര്ഷ്ടിയില്‍ പെടാതെ ഒളിഞ്ഞും, തെളിഞ്ഞും ഊടു വഴികളിലൂടെ അച്ച്ചന്‍ വീട്ടിലേക്ക്‌ വന്നു..

മുറ്റത്തു കുഴികുത്തി കുമ്പിളില്‍ വിളമ്പിയ കഞ്ഞിയും മരച്ചീനിയും, ചമ്മന്തിയും കഴിച്ച്‌ എല്ലാവരും പുതുപ്പെണ്ണിനെയും, ചെക്കനെയും ഒറ്റക്കാക്കി സന്തോഷത്തോടെ പിരിഞ്ഞു പോയി..

വൈക്കോല്‍ മേഞ്ഞ കൂരക്കു കീഴില്‍, ചുവരില്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിനു താഴെ ചാണകം മെഴുകിയ തറയില്‍ അച്ഛനെയും കത്തിരുന്ന അമ്മയുടെ മുന്നിലേക്ക്‌ കടന്നു വന്നത്‌ അച്ഛനായിരുന്നില്ല!വെളുത്തു തടിച്ച ഒരാജാനു ബാഹു.....പൂൂൂമംഗലം ആദിത്യന്‍ തമ്പ്രാന്‍,

പിടഞ്ഞെഴുന്നേറ്റ അമ്മ ഓലക്കുടിലിന്റെ വിടവിലൂടെ കണ്ടു..തമ്പ്രാന്റെ പിണിയാളുകളൂടെ കുന്ത മുനകള്‍ക്കു കീഴില്‍ കൈകള്‍ കെട്ടി നില്‍ക്കുന്ന അച്ഛനെ, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കൈകാലുകള്‍ നിവര്‍ത്താന്‍ പോലും കഴിയാതെ കിടന്ന അമ്മയെ വിട്ട്‌ അയാള്‍ പോയി..

വീണ്ടും വീണ്ടും ആ രാത്രി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഇടക്കെപ്പോഴോ തമ്പ്രാക്കന്മാരുടെ എണ്ണം കൂടാന്‍ തുടങ്ങി, അച്ഛ്ന്റെ കാത്തിരുപ്പിന്റെ ദൈര്‍ഖ്യവും....

ഇതിനിടയിലെപ്പോഴോ ഇച്ചേയിയും താനും പിറന്നു വീണു..ആദിത്യന്‍ തമ്പ്രാന്റെ മകളും കോരന്‍ കീഴാളന്റെ മകനും..? ഊരിലെ മുത്തിമാര്‍ ഇച്ചേയിയെ കളിയാക്കുമായിരുന്നു..'തറവാട്ടില്‍ വളരേണ്ട കുട്ടിയാ..' അമ്മ തിരിച്ചടിക്കും..കാരണം ഊരിലെ എല്ലാ വീടുകളിലും തറവാട്ടില്‍ വളരേണ്ട കുട്ടികള്‍ ഉണ്ടായിരുന്നു,

ഇച്ചേയി വല്യ കുട്ടിയായി..അന്നിച്ചേയിക്ക്‌ 12 വയസ്സ്‌..ആദിത്യന്‍ തമ്പ്രാനാണ്‌ കല്‍പ്പിച്ചത്‌ അമ്മക്കൊപ്പം ഇച്ചേയിയും പായ വിരിക്കണമെന്ന്..ഊഴമിട്ട്‌ നിരവധി തമ്പുരാന്മാര്‍ മുറുക്കാനും, വെടിവട്ടവുമായി മുറ്റത്തു കൊളുത്തിവച്ച പന്തത്തിനു കീഴെ ഇരുപ്പുണ്ടായിരുന്നു..

ഞെട്ടിത്തരിച്ച അമ്മ അന്ന് തമ്പ്രാന്റെ കാലുകളില്‍ വീണ്‌ ഒരുപാട്‌ കരഞ്ഞു...യാചിച്ചു..ഒടുവില്‍ സ്വന്തം മകളാണെനറിയിച്ചിട്ടും ആ തിരു മനസ്സ്‌ ഇളകിയില്ല 'വേ'റെന്തൊക്കെയോ ചേര്‍ത്ത്‌ തമ്പുരാന്‍ ഇത്രയും പറയുന്നത്‌ താനും കേട്ടു..."ഇവിടെത്രയോ പേര്‍ എന്റെ കൂടെ വരുന്നു പോകുന്നു...?"

ആല്‍ത്തറക്കുന്നിലെ കാവിനു പിന്നില്‍ പോക്കരു മാപ്പിളയുടെ കാള വണ്ടിയും കാത്തൊളിച്ചിരിക്കുമ്പോള്‍ അമ്മ പറഞ്ഞ കഥ.. "നീ പൊയ്കൊ, പോയി നല്ലവനാവണം...അമ്മേം ഈ നാടും എല്ലാം എല്ലാം മറന്നേക്ക്‌...."

അമ്മയുടെ വാക്കുകളിലെ തീഷ്ണതയും ഭയവും മനസ്സിലാക്കുവാന്‍ അന്നാ പത്തു വയസ്സുകാരന്‍ വളര്‍ന്നിട്ടുണ്ടായിരുന്നില്ല; പക്ഷേ ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന നിര്‍വ്വികാരത തന്നെ ഭയപ്പെടുത്തി! എവിടെ നിന്നോ അടുത്തു വരുന്ന വടി തറയില്‍ മുട്ടുമ്പോഴുള്ള ' ദും..ദും ' എന്ന ശബ്ദം അയാളെ ചിന്തകളുടെ ലോകത്തു നിന്നുണര്‍ത്താന്‍ പാര്യാപ്തമായിരുന്നില്ല.. എല്ലുകള്‍ മാത്രം ശേഷിച്ച ഒരു കൈ അയാളുടെ ബലിഷ്ടമായ ചുമലുകള്‍ക്കുമേല്‍ പതിച്ചു ....?(thutarum)

8 comments:

താഴ്‌ വാരം said...

"നീ പൊയ്കൊ, പോയി നല്ലവനാവണം...അമ്മേം ഈ നാടും എല്ലാം എല്ലാം മറന്നേക്ക്‌...."

കരീം മാഷ്‌ said...

തുടര്‍ക്കഥയാണോ?
പഴയ ജന്മിതതകാല കഥ.
നന്നായി

അരീക്കോടന്‍ said...

ഈ ഭാഗവും ഇഷ്ടപ്പെട്ടു

താഴ്‌ വാരം said...

കരീം മാഷ്‌ ഇവിടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.. ആദ്യ ഭാഗം എഴുതിയപ്പോള്‍ കുറച്ചു പേര്‍ക്ക്‌ ഇഷ്ടപ്പെട്ടു മാഷെ, എന്നാല്‍ ഒന്നു നോക്കാം എന്നു കരുതി...അത്രേയുള്ളൂ.. നന്ദി

ittimalu said...

തുടരന്‍ വേണ്ടാരുന്നു.. ആദ്യം പറഞ്ഞതന്നല്ലെ ഇതിലും പറഞ്ഞുള്ളു... ബാക്കി പറയൂ...

Inji Pennu said...

താഴ്വാരമെ, ഇത് റിപ്പീറ്റ് ആവുന്നല്ലൊ. ഗൂ‍ഗിള്‍ ഈമെയിലില്‍ ഫില്‍റ്ററുകള്‍ വല്ലതും ഉണ്ടൊ? ഒന്ന് നോക്കുമൊ? അങ്ങിനെയെങ്കില്‍ അത് തല്‍ക്കാലത്തേക്ക് ഡിസേബിള്‍ ചെയ്യണമെന്ന് തോന്നുന്നു. എനിക്കും പണ്ട് ഇതു പോലെ പറ്റി.

sandoz said...

എന്റെ താഴ്‌വാരമേ...പിന്മൊഴി മുഴുവന്‍ 'ഒരു കഥ3' കൊണ്ട്‌ നിറഞ്ഞിരിക്കുകയാ...

എന്നാല്‍ കഥ നോക്കീട്ട്‌ കാണാനുമില്ലാ...

ഇത്‌ എന്താ കഥ.

താഴ്‌ വാരം said...

കഥ ഇവിടുണ്ടല്ലോ....