Wednesday 17 January 2007

വഴിതെറ്റി വന്ന ഒരു എസ്‌.എം.എസ്‌

you are well familiar with the world trade center & the date of that accident was 9-11-2001, well in quraan it hasbeen detected that there is a verse related to collapsi
ng of huge and high buildings,

interesting things is that this "ayath" is present in the 9th "soora" 11para, that sura has 2001 words and yet there is another interesting thing the ayath no: is the same as no: of storeys of WORLD TRADE CENTER 11O, believe in ALLAH, I request to kindly send it to maximum



അറിവുള്ളവര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഇതിന്റെ ഉദ്ദേശം മനസ്സിലാക്കാമായിരുന്നു

48 comments:

കടയ്ക്കല്‍ said...

അറിവുള്ളവര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഇതിന്റെ ഉദ്ദേശം മനസ്സിലാക്കാമായിരുന്നു

chithrakaran ചിത്രകാരന്‍ said...

താഴ്വാരം ... അറിവുള്ളവനായതുകൊണ്ടല്ല... ബ്ലൊഗില്‍ കണ്ടതുകൊണ്ടു മാത്രം വന്നു, വായിച്ചു.
ഇസ്ലാമിക വര്‍ഗീയത തീവ്രവദത്തിന്റെ വിത്തുകള്‍ വിതരണം നടത്താന്‍ അയക്കുന്ന ഒരു തീപ്പൊരി എസ്‌.എം എസ്‌. എന്നേ ചിത്രകാരനു തൊന്നുന്നുള്ളു. ഇതില്‍ അതിശയിക്കാനൊന്നുമില്ല.
സസ്നേഹം,
ചിത്രകാരന്‍

Physel said...

ഈ പറഞ്ഞ ഒന്‍പതാം അദ്ധ്യായത്തിലെ 11 ആം വാക്യത്തിന്റെ (പാരഗ്രാഫ് ആയിരിക്കില്ല വാക്യമായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക)ഇംഗ്ലീഷ് പരിഭാഷ ഇതാണ് :

But (even so), if they repent, establish regular prayers, and practise regular charity,- they are your brethren in Faith: (thus) do We explain the Signs in detail, for those who understand.

ഇതിലെവിടെയാണാവോ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത്? വെറുതെ മതത്തിന്റെ പേരിലായാലും തെറ്റിദ്ദ്ധാരണകള്‍ ഉണ്ടാക്കല്‍ ചിലര്‍ക്കൊരു ഹോബിയാണെന്നു തോന്നുന്നു.

mumsy-മുംസി said...

ഹ ഹ ഹ ...
ചിരിക്കാതെന്തു ചെയ്യും മാഷേ...
പണ്ടൊരു നോട്ടീസ് ഇറങ്ങിയിരുന്നു.
'മദ്‌ഹ്‌കള്‍' വിവരിച്ചിരുന്നവ .
കയ്യില്‍ കിട്ടുന്നവന്‍ അതിന്റെ 12 കോപ്പികള്‍ എടുത്ത് വിതരണം ചെയ്യണം, എങ്കില്‍ അവന്‌ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ഉറപ്പ്.
കോപ്പി എടുത്ത് വിതരണം ചെയ്തില്ലെങ്കില്‍ അവന്‌ കഷ്ടകാലം ഉറപ്പ്!
അതോര്‍മ്മ വന്നു.
'അള്ളാഹുവിന്റെ പേരുള്ള മീന്‍, ഗണപതിയുടെ പാലു കുടി...
ആ സീരിസിലിതാ ഒരെണ്ണം കൂടി!

Anonymous said...

ഹ ഹ , ഇതു രാമായണത്തിലെ വിമാനം പോലുണ്ടല്ലോ.

കടയ്ക്കല്‍ said...

സുഹൃത്തുക്കളേ... ഇത്‌ നാം കരുതുന്നത്‌ പോലെ വെറും തരംതാണ വര്‍ഗ്ഗീയത മാത്രം മുന്നില്‍ കണ്ട്‌ കൊണ്ട്‌ സൃഷ്ടിക്കപ്പെടുന്നതാണെങ്കില്‍ അതുകൊണ്ട്‌ ഇതിന്റെ ഉപഞ്ജാതാക്കള്‍ക്ക്‌ എന്ത്‌ നേട്ടമാണുള്ളത്‌...ആരാണ്‌ ഇവരോടരുത്‌ എന്ന് പറയുക?

ibnu subair said...

109.അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്‍റെ പ്രീതിയിന്‍മേലും തന്‍റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത്‌ കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത്‌ തന്നെയും കൊണ്ട്‌ നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.


110.അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.



ഇത്‌ ഖുര്‍ ആനിലെ 9)0 അദ്ധ്യായത്തിലെ 11)0 ഖണ്ഡികയിലെ 109ഉം, 110ഉം വാക്യങ്ങളാണ്‌, 9-11-2001ല്‍ തകര്‍ന്നു വീണ ആകെട്ടിടത്തിന്റെ നിലകള്‍ 110 ആയിരുന്നു എന്നതും, അത്‌ വിവരിക്കുന്ന ഭാഗം ഖുര്‍ ആനില്‍ 9)0 അദ്ധ്യായം 11)0 ഖണ്ഡികയില്‍ 110)0 വാക്യത്തില്‍ തന്നെ വന്നു എന്നുള്ളതും 1400 വര്‍ഷങ്ങല്‍ക്ക്‌ മുന്‍പ്‌ എല്ലാം അറിയുന്നവന്‍ ഒളിപ്പിച്ചു വച്ച കുസ്രുതിയായിരിക്കുമോ?


മംസി പറഞ്ഞ ചിത്രങ്ങള്‍ക്ക്‌ ഫീസബീലിലെ the nature shown the name of her creator എന്ന പോസ്റ്റ്‌ കാണുക

ibnu subair said...

മംസി പറഞ്ഞ ചിത്രം ഫീസബീലില്‍ ഒരു പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്‌

Siju | സിജു said...

സദ്ദാം ഹുസൈനെ തൂക്കികൊന്നതിനെ പറ്റി വല്ലതും പറയുന്നുണ്ടോ

ബയാന്‍ said...

ഇബ്‌നു സുബൈര്‍ - ഖുര്‍ആനിനെ കൊണ്ട്‌ വെറുതെ, ശാഠ്യം പിടിക്കരുതു, ഖുര്‍ആനെ സൂക്തങ്ങള്‍ കൊണ്ട്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ അറ്റാക്കിനെ കൂട്ടിപിടിക്കുന്നതു കാണുമ്പോള്‍ ഖുര്‍ആണ്‍ നല്‍കുന്ന അടിസ്ഥാന ആശയങ്ങള്‍ പോലും നിങ്ങള്‍ ചീന്തി എറിയുകയാണു, constructive ആയ ആശയങ്ങളേ ഖുര്‍ആന്‍ നല്‍കുന്നുള്ളൂ, വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകരുന്നതിലൂടെ ലോകത്തിനു നഷ്ടമല്ലാതെ എന്തു ലാഭമാണു ഉണ്ടായതു ?, വ്യവസായവും , ഗവേഷണവും, വാണിജ്യവും തുടങ്ങി മനുഷ്യകുലത്തിനു, അരിയുണ്ടക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യനെ ഭസ്മമാക്കിയതിനു താങ്ങു കൊടുക്കാന്‍ ഖുര്‍ആന്റെ അമാനുഷികത വിലക്കെടുക്കുന്നോ..?, ഈ ഭൂമിയും, അതിലുള്ളതു മുഴുക്കെയും, അതിനപ്പുറത്തു എത്രയൊക്കെ ലോകങ്ങളും സമയങ്ങളും ഉണ്ടോ, അതൊക്കെയും സൃഷ്ടിച്ചിരിക്കുന്ന ദൈവത്തിനു, ഒരു വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ഭീഷണിയാണോ, ദൈവം തന്നെയല്ലെ ഭൂമിയെ സംവിധാനിച്ചിരിക്കുന്നതു, ദൈവത്തിനു അത്ര പൊറുതിമുട്ടുകയാണെങ്കില്‍ ഒരു ക്ഷണം കൊണ്ടു ഭൂമിയുടെ സന്തുലിതാവസ്ഥ യുടെ കെട്ടു പൊട്ടിക്കാമല്ലൊ, (ലോകാവസാനത്തെ കുറിച്ചു ഖുര്‍ആന്‍ വിവരിക്കുന്ന സൂക്തം വായിക്കുക), സുഹൃത്തെ, ദൈവം ഈ ഭൂമിക്കു ഒരു സമയം കൊടുത്തിട്ടുണ്ട്‌, ഇവിടെയുള്ള എല്ലാ സൃഷ്ടികള്‍ക്കും സമയം കൊടുത്തിട്ടുണ്ടു, ഖുര്‍ആനിലെ എല്ലാ സൂക്തവും തുടങ്ങുന്നതു മനുഷ്യനോടു ഇങ്ങനെ പറഞ്ഞും കൊണ്ടാണു, "ഈ ലോകത്തു അവന്റെ നാഥനെ അംഗീകരിക്കുന്നവനും തിരസ്കരിക്കുന്നവനുമെല്ലാം അവന്‍ ഗുണം ചെയ്യുന്നവനും, ഈലോകകവാസത്തിനു ശേഷം അവനെ വഴിപ്പെട്ടവര്‍ക്കു മാത്രം ഗുണം ചെയ്യുന്നവനുമായ ദൈവം" (റഹ്‌മാനുറഹീം-പരമകാരുണികനും,കരുണാനിധിയും എന്നു മലയാളത്തില്‍ ഭാഷ്യം ) , ഈ ദൈവത്തിന്റെ വചനങ്ങള്‍ തന്നെയല്ലെ ഇബ്‌നു സുബൈറിന്റെ ഖുര്‍ആന്‍.
distruction നെ കുറിച്ചു ദൈവം ഒരിക്കലും ഉത്ബോധിപ്പിക്കുന്നില്ല, എല്ലാം മനുഷ്യന്റെ നന്മയെ ലക്ഷ്യമാക്കിയേ ഖുര്‍ആന്‍ സംസാരിക്കുന്നുള്ളൂ, സുഹൃത്തെ, ദൈവം സ്നേഹമാണു, അവന്‍ ബുഷിനെയും, സ്നേഹിക്കുന്നു, ഒസാമബിന്‍ലാദനെയും സ്നേഹിക്കുന്നു, ഈ ഭൂമി നിറയെ തെറ്റു ചെയ്തു വന്നാലും നിന്റെ പശ്ചാതാപം അവന്‍ കേള്‍ക്കും, ബുഷിന്റെ മനസ്സു പശ്ചാതാപവിവശനവാന്‍ അയാളുടെ ആത്മാവു തൊണ്ടക്കുഴിയിലെത്തുവോളം അയാള്‍ക്കു സമയമുണ്ടു, നമുക്കു പ്രാത്ഥിക്കാം, കുറെ ആള്‍ക്കാര്‍ മരിക്കുന്നതു കൊണ്ടു നമ്മളാരും വിധികര്‍ത്താവാവേണ്ട, ഇവിടെ ചിരഞ്ചീവിയായി ആരുമില്ല, ഉറക്കം ഒരു ചെറിയ മരിക്കുന്നതിന്റെ ഉദാഹരണമാണു, ദൈവത്തിനു ഉറക്കമില്ല, എല്ലാ ദിവസത്തിന്റെ അന്ത്യത്തിലും ഓരോ മനുഷ്യന്റെയും ആത്മാവിനെ എടുക്കാന്‍ നിയോഗിക്കപ്പെട്ട മലാഖമാര്‍ ദൈവത്തൊടു അനുമതി ചോദിക്കുമ്പോള്‍, മനുഷ്യന്‍ എത്ര നീചനായാലും ദൈവം മാലാഖ മാരോടു പറയും, അവന്‍ നാളത്തെ പ്രഭാതത്തില്‍ വല്ല നന്മയും ചെയ്യും, ദൈവം എല്ലാവരെയും സ്നേഹിക്കുകയാണു, മനുഷ്യ കുലത്തിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശം നമുക്കറിയില്ല, ഖുര്‍ആന്‍ പറഞ്ഞിട്ടുമില്ല, ദൈവം കുറെ മുന്നറിയിപ്പുകള്‍ നല്‍കി എന്നല്ലാതെ, കുറെ പാവങ്ങളെ കൊണ്ടുപോയി തീയിലിടും എന്ന വിശ്വാസം എനിക്കില്ല്ല, എന്നെക്കാളും എത്രയോ കാരുണ്യവാനാണു ദൈവം.


ഇത്രയും എഴുതിയതു, s/O subair വേണ്ടിയാണു, നിങ്ങളെ കമെന്റു കണ്ടു നാളെ ഖുര്‍ആന്‍ തീവ്രവാദികളുടെ മന്‌ീഫെസ്റ്റൊ എന്നു ആരെങ്കിലും പറഞ്ഞു പോവാതിരിക്കാനാണു. പരാമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തം, പ്രവാചകന്റെ പ്രബോധനത്തിന്റെ തുടക്കത്തില്‍ മദീനയിളുണ്ടായിരുന്ന രണ്ടു പള്ളി കൂടാതെ പ്രാവചകന്റെ പക്ഷം നിന്നു കൊണ്ടു തന്നെ പ്രവാചകനിട്ടുപണിയാന്‍ കപടവിശ്വാസികള്‍ പണികഴിപ്പിച്ച വേറെയൊരു പള്ളിയെ കുറിച്ചാണു. ( പ്രാവചകന്‍ ഈ പള്ളി പിന്നീടു പൊളിച്ചുകളയുകയാണു ഉണ്ടായതു, കാരണം, പള്ളി എന്നതിന്റെ concept വിശ്വാസികള്‍ക്കു ആരാധന നടത്തുക എന്നതാണു, അല്ലാതെ വിശ്വാസികള്‍ക്കിട്ടുപണികൊടുക്കാനുള്ളതല്ല) ഒരു പള്ളിയെടുപ്പുമായി സംസാരിച്ചു, അതിനോടനുബന്ധിച്ചു, ദൈവ ഭക്തിയെയും, കാപട്യത്തെയും, ഒരുകെട്ടിടത്തിന്റെ അസ്ഥിവാരത്തിന്റെ ഉറപ്പിനോടുമപിച്ചതാണു ഇവിടെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലെത്തിയതു, ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തിനോടുള്ള ഭക്തിയില്‍ പണികഴിപ്പിച്ചതേ നിലനില്‍ക്കൂ, എന്നു സാരം.

ഖുര്‍ആന്‍ വായികുമ്പോള്‍, പ്രത്യക്ഷ വാക്യങ്ങള്‍ക്കു പിന്നിലായി, അതിലെ പ്രതിപാദനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കിയില്ലെങ്കില്‍ അബദ്ധം പിണയും, സാധാരണ പുസ്തകം രചിക്കുന്നപോലെ എഴുതിയുണ്ടാക്കിയ പുസ്തകമല്ല ഖുര്‍ആന്‍, വിവിധ സന്ദര്‍ഭങ്ങളില്‍ ദൈവം ജിബ്രീല്‍(ഗബ്രിയേല്‍) മാലാഖ മുഖേന വന്ന ദൈവീക വചനമാണു, അതു പിന്നീടു ക്രോഡീകരിച്ചതാണു. വയനക്കാര്‍ ശ്രദ്ധിച്ചാല്‍ ഇനിയും തെറ്റിദ്ധാറണയും ഇത്തരം നീണ്ടമറുപടി റ്റൈപു ചെയ്യാനുള്ള വിഷമവും മാറിക്കിട്ടും.

ibnu subair said...

പ്രിയപ്പെട്ട ബയാന്‍..താങ്കളുടെ വാദങ്ങളിലെ ശരികളെ ഞാന്‍ അംഗീകരിക്കുന്നു, ടേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ ഖുര്‍ ആനിക സൂക്തങ്ങള്‍ കൊണ്ട്‌ ന്യായീകരണം നല്‍കുകയല്ല ഞാന്‍ ചെയ്തത്‌, ആ രണ്ട്‌ ആയത്തുകളും ഞാനിവിടെ ചൂണ്ടിക്കാണിച്ചു, യാഥാര്‍ത്ഥ്യം എന്തെന്ന് വായനക്കാര്‍ക്ക്‌ വിശകലനം ചെയ്ത്‌ തീരുമാനമെടുക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ഞാന്‍ മുകളിലെ കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുള്ളതും, അതിനെ നിങ്ങള്‍ക്ക്‌ എങ്ങനെ വേണമെങ്കിലും വിശകലനം ചെയ്യാം,


മുന്‍ കഴിഞ്ഞു പോയതും, വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഖുര്‍ ആനിലുണ്ട്‌ എന്ന വാക്യം മുന്നില്‍ വച്ചുകൊണ്ടാണ്‌ ഞാന്‍ ഈ ആയത്തിനെ സമീപിക്കുന്നത്‌, മുന്‍ കാലങ്ങളിലും അല്ലാഹു ത ആലാ ഇത്തരതില്‍ അക്രമികളായ ജനതയെ നശിപ്പിച്ചിട്ടുള്ള വിവരങ്ങള്‍ ഖുര്‍ ആനില്‍ പറഞ്ഞിട്ടുള്ളത്‌(ആദ്‌, സമൂദ്‌)ബയാന്‌ അറിവുണ്ടായിരിക്കുമല്ലോ? അല്ലാഹു ത ആലാക്ക്‌ തീര്‍ച്ചയായും ഒരു നിമിഷം കൊണ്ട്‌ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കാം...പക്ഷേ അത്‌ അവന്റെ നീീതിയല്ല..നല്ലവരായ ജനങ്ങളും ഈ ലോകത്ത്‌ ജീവിക്കുന്നുണ്ടല്ലോ? എന്നാല്‍ ഇന്ന് ഈ നടന്നുകൊണ്ടിരിക്കുന്നതെല്ലാം തന്നെ ലോകവസാനത്തിന്‌ മുന്നോടിയായുള്ള വേദിയൊരുക്കലുകളാണ്‌,


പലസ്തീന്‍, അഫ്ഗാന്‍ ഇറാഖ്‌, ലബനന്‍ യുദ്ധങ്ങളെക്കുറിച്ച്‌ കിതാബുകളില്‍ പേരെടുത്തു തന്നെ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌, അടുത്തതായി സിറിയയും, ജോര്‍ദ്ദാനും അക്രമിക്ക പ്പെടുമെന്നുള്ളതും വിശദീകരിച്ചിട്ടുണ്ട്‌, എന്നാല്‍ ഇതൊന്നും ഖുര്‍ ആനിലെ ഡിസ്റ്റ്രക്റ്റീവ്‌ ആയ ആശയങ്ങളല്ല, അല്ലഹുവിന്‌ വേണമെങ്കില്‍ അക്രമികളെ ഒരു നിമിഷം കൊണ്ട്‌ നശിപ്പിക്കാന്‍ കഴിയില്ലേ? കഴിയും പക്ഷേ ഇവിടെ നടക്കുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം ഓരോരുത്തരും സ്വന്തം കൈകള്‍ കൊണ്ട്‌ പ്രവര്‍ത്തിച്തിന്റെയും, പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങളാണ്‌, ഇവയെയെല്ലാം കുറിച്ച്‌ വിധിന്യായം നടത്താനുള്ള കോടതിയാണ്‌ ഖിയാമത്ത്‌ നാളില്‍ തയ്യാറാക്കപ്പെടുക ,,


ബയാന്‍ പരഞ്ഞതു പോലെ കപടവിശ്വാസികളുടെ പള്ളിയുമായി ബാന്ധിപ്പിച്ചു കൊണ്ടുതന്നെയാണ്‌ അല്ലാഹു ത ആലാ ഈ വിഷയം പ്രതിപാദിച്ചിരിക്കുന്നത്‌, ഇതെങ്ങനെ 2001 ഉമായി യോജിക്കും എന്നതിന്‌ ബയാന്‍ തന്നെ പറഞ്ഞതുപോലെ പ്രത്യക്ഷ വാക്യങ്ങള്‍ക്കു പിന്നിലായി അതിലെ പ്രതിപാദനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുക,, കപട വിശ്വാസികളുടെ പള്ളിയെക്കുറിച്ച്‌ അല്ലാഹു ത ആലാ ഇവിടെ പ്രത്യക്ഷമായിത്തന്നെ പറയുന്നുണ്ട്‌,

ഖുര്‍ ആനിന്റെ അമാനുഷികത മനസ്സിലാക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ 9)0 അദ്ധ്യായത്തിലെ 11)0 ഖണ്ഡികയില്‍ 110)0 വചനമായി ഈ പ്രതിപാദ്യം വന്നു എന്നതും ഈ സൂരത്തില്‍(അദ്ധ്യായം) മൊത്തം 2001 വാക്കുകളാണ്‌ ഉള്ളത്‌ എന്നതും വെറും യാദ്ര്ശ്ചികം എന്നു കരുതാന്‍ എനിക്കാവunniല്ല,

കടയ്ക്കല്‍ said...

സുഹൃത്തുക്കളെ..രണ്ട്‌ വ്യത്യസ്ഥമായ വാദമുഖങ്ങള്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞ ഇവിടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനു വേണ്ടിയും, ഭാവിയില്‍ ഇത്തരം വിഷയങ്ങള്‍ ഉത്ഭവിക്കാതിരിക്കുന്നതിനു വേണ്ടിയും നിങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും ക്ഷണിക്കുന്നു..

mumsy-മുംസി said...

ഇബ്നു സുബൈര്‍...
അക്കങ്ങളുടെ യാദൃശ്ഛികത സമ്മതിച്ചു തന്നാലും ഒരു കാര്യം അറിയാനാഗ്രഹിക്കുന്നു.
താങ്കള്‍ ആ അതിക്രമത്തെ(9\11) ന്യായീകരിക്കുന്നുവോ? (അവരത് അര്‍ഹിക്കുന്നുവെങ്കിലും! )
ദൈവത്തിനെ വിശ്വസിക്കുവാനും ആ വിശ്വാസം നമ്മുടെ ഉള്ളില്‍ ഉറപ്പിക്കുവാനും ഇത്തരം ഗിമ്മിക്കുകളെ കൂട്ടുപിടിക്കേണ്ടതുണ്ടോ?

ibnu subair said...

മംസിയുടെ ആദ്യത്തെ രണ്ട്‌ ചോദ്യങ്ങളുടെയും ഉത്തരം ഞാന്‍ ബയാനോട്‌ പറഞ്ഞ വിശദീകരണത്തില്‍ നിന്നു തന്നെ താങ്കള്‍ക്ക്‌ മനസ്സിലാക്കാം,

"ദൈവത്തിനെ വിശ്വസിക്കുവാനും, ആ വിശ്വാസം നമ്മുടെ ഉള്ളില്‍ ഉറപ്പിക്കുവാനും ഇത്തരം ഗിമ്മിക്കുകളെ കൂട്ടുപിടിക്കേണ്ടതുണ്ടോ?" ഈ ചോദ്യം ഒന്നുകൂടി വ്യക്തമാക്കാമോ..?

Kaippally said...

S/O.Subair
ഇതു താങ്കേളെ പോലുള്ളവരെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നത്.

[3:7] He sent down to you this scripture, containing straightforward verses - which constitute the essence of the scripture - as well as multiple-meaning or allegorical verses. Those who harbor doubts in their hearts will pursue the multiple-meaning verses to create confusion, and to extricate a certain meaning. None knows the true meaning thereof except GOD and those well founded in knowledge. They say, "We believe in this - all of it comes from our Lord." Only those who possess intelligence will take heed.

[2:79] Therefore, woe to those who distort the scripture with their own hands, then say, "This is what GOD has revealed," seeking a cheap material gain. Woe to them for such distortion, and woe to them for their illicit gains.

[3:78] Among them are those who twist their tongues to imitate the scripture, that you may think it is from the scripture, when it is not from the scripture, and they claim that it is from GOD, when it is not from GOD. Thus, they utter lies and attribute them to GOD, knowingly.

പിന്നെ ഈ ഇസ്ലാമിക തീവ്രവാദത്തെ ആഹ്വാനം ചെയുന്നതും., ചുറ്റി പറ്റിയുള്ള ഈ നടത്തവും ഒന്നും നല്ലതിനല്ല. വേണ്ട കുട്ട അതൊന്നും നമുക്ക് വേണ്ട.

ഓ. ടോ. പേരിന്റെ അര്ത്ഥം ഇതു വരെ കിട്ടിയില്ല.

ibnu subair said...
This comment has been removed by the author.
ibnu subair said...

2/79.എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക്‌ നാശം.



3/7.( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ

3/78.വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍ അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌.


ഇതാണ്‌ താങ്കള്‍ പറഞ്ഞ ആയത്തുകളുടെ മലയാളം പരിഭാഷ, ഇതില്‍ എന്റെ നിലപാട്‌ രണ്ടാമത്തെ ആയത്തിന്റെ ഒടുവില്‍ പറഞ്ഞതുപോലെ "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു എല്ലാം ഞങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ളതാകുന്നു,ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസിലാക്കുകയുള്ളൂ.." എന്ന ഭാഗത്താണ്‌.വിഷയവുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഇക്കാര്യം ഇവിടെ എന്തുകൊണ്ട്‌ പറഞ്ഞു എന്നത്‌ ഒന്നു വ്യക്തമാക്കാമോ?




"പിന്നെ ഇസ്‌ ലാമിക തീവ്ര വാദത്തിന്‌ ആഹ്വാനം ചെയ്യുന്നതും ചുറ്റിപ്പറ്റിയുള്ള ഈ നടത്തവും ഒന്നും നല്ലതിനല്ല", ഞാന്‍ തീവ്രവാദിയല്ല, കൈപ്പള്ളിക്ക്‌ കഴിയുന്നതിനെക്കാള്‍ കാര്യക്ഷമമായി തീവ്രവാദത്തിനെതിരില്‍ പ്രവര്‍ത്തിക്കുവാനും അകപ്പെട്ടു പോയ പലരെയും അതില്‍ നിന്നും പിന്തിരിപ്പിച്ച്‌ സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടു വരുവാനും എനിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌.."പിന്നെ ചുറ്റിപ്പറ്റിയുള്ള നടത്തം" ആ ഭാഷയെനിക്ക്‌ മനസ്സിലായില്ല?


ഇന്നു ജും ആ നമസ്കാരത്തിനു ശേഷം ഈ വിഷയത്തെ സംബന്ധിച്ച്‌ ഞങ്ങള്‍ ആലിമീങ്ങളുടെ സദസ്സില്‍ ഒരു ചര്‍ച്ച നടന്നിരുന്നു, (പ്രത്യേകം പറയട്ടെ അവരാരും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നവരോ അതിന്‌ കൂട്ടു നില്‍ക്കുന്നവരോ അല്ല തങ്ങളുടെ മഹല്ലുകളില്‍ അവരെക്കൊണ്ടാവും വിധം അതിനെതിരില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവരുമാണ്‌)

ആ ചര്‍ച്ചയില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന ആശയവും മുകളില്‍ പറഞ്ഞതു തന്നെയാണ്‌, വസ്തുതകളെ വ്യക്തമാക്കുക എന്നതില്‍ കവിഞ്ഞ്‌ മറ്റ്‌ എന്തെങ്കിലും നേട്ടങ്ങള്‍ ഇവിടെ നിന്നും ഞാനാഗ്രഹിക്കുന്നില്ല, അത്‌ മുകളില്‍ പറഞ്ഞ എന്റെ കമന്റുകളില്‍ നിന്നും വ്യക്തമാണ്‌, പേരിന്റെ അര്‍ത്ഥം ഫീസബീലില്‍ സൂചിപ്പിച്ചിരുന്നല്ലോ..?കൂടാതെ ഖുര്‍ ആനില്‍ രണ്ടാം അദ്ധ്യായത്തില്‍ ഇങ്ങനെ പറയുന്നു...


2/6.സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.

2/7.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ (2). അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

2/8.ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.

2/9.അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.

2.10.അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.

കടയ്ക്കല്‍ said...

സുഹൃത്തുക്കളേ..ഈ ചര്‍ച്ച കൂടുതല്‍ മുന്നേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. വ്യക്തി പരമായ വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ പോസ്റ്റുമായി നേരിട്ട്‌ ബന്ധപ്പെടുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വരും തലമുറകള്‍ക്കെങ്കിലും ചിലപ്പോള്‍ അതൊരു വഴികാട്ടിയായേക്കാം....
ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ചിത്രകാരന്‍, ഫൈസല്‍, മംസി, ഇബ്നു സുബൈര്‍, ബയാന്‍, \കൈപ്പള്ളി തുടങ്ങിയവര്‍ക്ക്‌ നന്ദി പറയുന്നതോടൊപ്പം കൂടുതല്‍ പേര്‍ ഈ ചര്‍ച്ചയില്‍ പങ്കാളികളാകണം എന്നും ആഗ്രഹിക്കുന്നു

വിഷ്ണു പ്രസാദ് said...

ബയാന്‍ പറയുന്നു:‘constructive ആയ ആശയങ്ങളേ ഖുര്‍ആന്‍ നല്‍കുന്നുള്ളൂ.’

ഞാന്‍ യോജിക്കുന്നില്ല.എന്റെ കയ്യില്‍ ഒരു ഖുര്‍ ആന്‍ പരിഭാഷയുണ്ട്.അതിലെ മലയാളം മാത്രം വായിച്ച് എനിക്ക് തോന്നിയത് ഇങ്ങനെയാണ്.ഖുര്‍ ആന്‍ ഒരു പാട് മനുഷ്യര്‍ വിശുദ്ധമായിക്കാണുന്ന ഒരു ഗ്രന്ഥം എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്നുണ്ട്.അതില്‍ക്കവിഞ്ഞ് ഒന്നുമില്ല.
ഭയത്തിന്റെയും ഹിംസയുടെയും സന്ദേശങ്ങള്‍ പലേടത്തും കാണാനുമായി.ഈ വിഷ്യത്തെ സംബന്ധിച്ച് കൂടുതല്‍ പറയാന്‍ സമയം അനുവദിക്കുന്നില്ല.വൈകുന്നേരം ശ്രമിക്കാം.

Kaippally said...

Ibn Subair:

താങ്കളു് വ്യാഖ്യാനങ്ങള്‍ പ്രകാരം പുജ്യത്തിന്‍് വില ഇല്ല എന്നാണോ? chapter numberഉം verse numberഉം ഉദ്ദേശിക്കുന്ന രീതിയില്‍ വന്നില്ലെങ്കില്‍ അതു സൌകര്യനുസൃതം മുറിച്ചു മാറ്റാം അല്ലെ. How intelligent.

So essentially
110 =11
90 =9

കുര്‍ആനില്‍ എഴുതപ്പെട്ട അക്കങ്ങള്‍ നിക്കം ചെയ്യുംബോള്‍ ആണു താങ്കളുടെ സൌകര്യത്തിനു് അനുസരിച്ചുള്ള വചനങ്ങള്‍ ഒത്തുകിട്ടുന്നത്. ഇതിനെ ആണു മേല്‍ പറഞ്ഞ ആയത്തുകള്‍ ഞാന്‍ സൂചിപ്പിച്ചത്.

ഒരു സംഭവം സംഭവിച്ചതിനു ശേഷം നിന്നു പ്രസങ്ങിക്കുന്ന "ബുദ്ദിമാന്മാരെ" കുറിച്ച് പണ്ടു നാം കേട്ടിട്ടുണ്ട്.

താങ്കള്‍ അതു പ്രശംസയായി എടുത്ത്.

പൂജ്യങ്ങളും അക്കങ്ങളും തൊന്നുന്ന രീതിയില്‍ മാറ്റി മറിച്ചാല്‍ എന്തെല്ലാം വ്യാഖ്യാനിക്കാ. ഇതാണു താങ്കള്‍ ഉദ്ദേശിക്കുന്ന അറിവെങ്കില്‍ നാം എല്ലാം സൂക്ഷിക്കണം. ഇങ്ങനെ മുക്കും മൂലയും മുറിച്ചും ഒട്ടിച്ചുമാണു ഒരോ ചെറുപ്പക്കാരെ ഇളക്കി വിടുന്നത്.

9/11ല്‍ മരിച്ചവരുടേ കൂട്ടത്തില്‍ ibn Subairന്റെ ബന്ദുക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ താങ്കള്‍ ഈ വിധത്തില്‍ ഇത് എഴുതുമാഇരുന്നോ?

Kaippally said...

വിഷ്ണു പ്രസാദ്:

വളരെ ആഴമുള്ള വിഷയമാണു താങ്കള്‍ എടുത്ത് ഇട്ടത്. ഒരോന്നായി നമുക്ക് S/OSുമയി പയറ്റാം. എല്ലാം കൂടി എടുത്തിട്ടാല്‍ വഴു വഴാന്നായി പോകും.

ഒന്നില്‍ നിന്നും മറ്റതിലേക്ക് ചാടി ചാടി പോക്കളയും.

so

ഒരണ്ണം കെട്ടടങ്ങട്ടെ.

ibnu subair said...

"ഇത്‌ ഖുര്‍ ആനിലെ 9)0 അദ്ധ്യായത്തിലെ 11)0 ഖണ്ഡികയിലെ 109ഉം, 110ഉം വാക്യങ്ങളാണ്‌, 9-11-2001ല്‍ തകര്‍ന്നു വീണ ആകെട്ടിടത്തിന്റെ നിലകള്‍ 110 ആയിരുന്നു എന്നതും, അത്‌ വിവരിക്കുന്ന ഭാഗം ഖുര്‍ ആനില്‍ 9)0 അദ്ധ്യായം 11)0 ഖണ്ഡികയില്‍ 110)0 വാക്യത്തില്‍ തന്നെ വന്നു എന്നുള്ളതും 1400 വര്‍ഷങ്ങല്‍ക്ക്‌ മുന്‍പ്‌ എല്ലാം അറിയുന്നവന്‍ ഒളിപ്പിച്ചു വച്ച കുസ്രുതിയായിരിക്കുമോ?"

ഇത്‌ കൈപ്പള്ളി പറഞ്ഞതു പോലെ 110=11ഉം, 90=9ഉം ആയതല്ല, ഖുര്‍ ആന്‍ ഷെരീഫിലെ 9)o അദ്ധ്യായമായ തൗബ(പശ്ചാത്താപം)യിലെ 11ാ‍ം പാരഗ്രാഫിലുള്ള 109, 110 വചനങ്ങളാണ്‌ മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്‌, വളരെ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഒരു അദ്ധ്യായമാണ്‌ എന്നതും സൂറത്‌"തൗബ" യുടെ പ്രത്യേകതയാണ്‌, ഇക്കാര്യം മനസ്സിലാക്കാന്‍ ഒരു സാധാരണ ഖുര്‍ ആന്‍ ഷെരീഫ്‌ പരിശോധിച്ചാല്‍ മാത്രം മതിയായിരുന്നല്ലോ?

ഈ പറഞ്ഞതില്‍ നിന്നും കൈപ്പള്ളി പറഞ്ഞതുപോലെ ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ല എന്നum കൈപ്പള്ളി പറഞ്ഞത്‌ തെറ്റാണ്‌ എന്നum മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു


എന്റെ ബന്ധുക്കള്‍ ഉണ്ടായിരുന്നെങ്കില്‍....അല്ലാഹുവിന്റെ തീരുമാനങ്ങളെയും, അവന്റെ നടപടികളെയും അംഗീകരിച്ചും, അനുസരിച്ചും ക്ഷമയോടെ ജീവിക്കുക എന്നത്‌ മു'അ ്‌ മിനിന്റെ (വിശ്വാസി) പ്രാഥമിക കടമകളില്‍ പെട്ടതാണ്‌, ഞാനും അങ്ങനെ തന്നെ ആയിരിക്കണം എന്നു കരുതുന്നു...

അല്ലാഹു ത ആലാ ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഖുര്‍ ആനില്‍ സൂചനകള്‍ നല്‍കി എന്നുള്ളതു കൊണ്ട്‌ അവന്‍ തീവ്രവാദത്തിന്‌ ആഹ്വാനം നല്‍കുകയാണ്‌ എന്ന് എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും? ഭാവിയില്‍ നടക്കാന്‍ പോകുന്നതായ ഒരു സംഭവത്തെ സംബന്ധിച്ച്‌ നല്‍കിയ സൂചനകള്‍ ഒരു മൂന്നാറിയിപ്പ്‌ അല്ലെങ്കില്‍ മുന്‍പറഞ്ഞതു പോലെ ഒരു സൂചന എന്ന നിലയിലാണ്‌ ഞാന്‍ കണക്കാക്കുന്നത്‌

Physel said...

കൈപ്പള്ളീ,

ഇബ്നു സുബൈര്‍ പറഞ്ഞത് ശരിയാണ്. 9ആം അദ്ധ്യായത്തിലെ 110 ആമത്തെ വാക്യം അതു തന്നെയാണ് (ഇബ്നു സുബൈര്‍, ഖുര്‍‌ആനില്‍ ഖണ്ഡികകള്‍ തിരിച്ചു കണ്ടുപിടിക്കുന്നതിനുള്ള നിയമം എന്താണെന്നു വിശദമാക്കിയാല്‍ നന്നായിരുന്നു)
പ്രസ്തുത വാക്യങ്ങള്‍ പ്രവാചകന്റെ കാലത്ത് ഗൂഡാലോചനക്കാരുടെ സങ്കേതമായ ഒരു പള്ളി പൊളിച്ചു കളയുന്നതുമായി ബന്ധപ്പെട്ടതാണെന്നാണ് മനസ്സിലാവുന്നത്. ഇബ്നു സുബൈര്‍ പറയുന്നത് പോലെ അതൊരു മുന്നറിയിപ്പോ പ്രവചനമോ ആയിരുന്നെങ്കില്‍ കുറച്ചു കൂടെ വ്യക്തമായി അതവിടെ പ്രതിപാദിക്കേണ്ടതല്ലേ......! ഖുര്‍‌ആനിലെ വചനങ്ങള്‍ക്ക് ഇവ്വിധം ഹിംസാത്മകതയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയില്‍ ബന്ധം കല്‍പ്പികുന്നത് ഇസ്ലാം എന്ന മതത്തിനെ കുറിച്ച് ഇപ്പോള്‍ തന്നെ നിലവിലുള്ള ആക്രമണകാരികളുടെ മതം എന്ന ഇമേജിനെ ഒന്നു കൂടെ ബലപ്പെടുത്താനല്ലേ ഉപകരിക്കൂ?

Ziya said...

ഉത്തമമായ ഒരു ഗ്രന്ഥത്തെ അനാവശ്യ വിവാദങ്ങളിലേക്ക് നിങ്ങള്‍ വലിച്ചിഴക്കുന്നു. ഒന്നു മനസ്സിലാക്കുക...ഖുര്‍ ആന്‍ ഒരു പ്രബോധന ഗ്രന്ഥമാണ്, ശാസ്ത്രപുസ്തകമല്ല. സയന്‍സിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുകയല്ല ഖുര്‍ ആനിന്റെ അവതരണോദ്ദേശ്യം. ഭൌതിക വാദികള്‍ എന്തൊക്കെത്തന്നെ പറഞ്ഞാലും സത്യത്തിലേക്കും ധാര്‍മ്മികതയിലേക്കും ശരിയായ ജീവിത രീതിയിളെക്കുമുള്ള ക്ഷണമാണ് , ഉത്ബോധനമാണ് ഖുര്‍ ആന്‍. എന്നാല്‍ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളോട് ഖുര്‍ ആന്‍ ഒരു തരത്തിലും വ്യതിരിക്തമാകുന്നില്ല. ശ്രദ്ധിക്കുക, നാം വിശ്വസിക്കുന്ന ശാസ്ത്രം രണ്ടു തരത്തിലുണ്ട്. പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ട സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളും അനുമാനങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളും (Hypothesis). ഈ Hypothesis എല്ലാം തൊണ്ട തൊടാതെ വിഴുങ്ങേണ്ട കാര്യമില്ല, കൂടുത തെളിവു കിട്ടുന്ന മുറക്ക് അതില്‍ മാറ്റങ്ങളുണ്ടാവും. ഇന്നലെ ശരിയെന്നു പറഞ്ഞതു ഇന്നു തെറ്റാവും, ഇന്നത്തെ തെറ്റ് നാളെ ശരിയുമാവും. അത്തരം സാഹചര്യത്തില്‍ ഒരു മുസ്ലിം ആ വിഷയത്തില്‍ ഖുര്‍ ആനിന്റെ സൂചനകള്‍ മുഖവിലക്കെടുക്കുക തന്നെ ചെയ്യും. Proven അഥവാ Established Science ഉം ഖുര്‍ ആനും തമ്മില്‍ മത്സരമൊന്നുമില്ല. അതുപോലെ സത്യത്തിലേക്കു ക്ഷണിച്ചു കൊണ്ട് പൂര്‍വ്വകാല സത്യനിഷേധികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഖുര്‍ ആന്‍ വിവരിക്കുന്നുട്. ഭാവിയിലേക്ക് പല സൂചനകളും ഖുര്‍ ആന്‍ മുന്നോട്ടു വെക്കുന്നുമുണ്ട്. എന്തായാലും വിഭാഗീയതയിലേക്കോ വര്‍ഗ്ഗീയതയിലേക്കോ തീവ്രവാദത്തിലേക്കോ ഖുര്‍ ആന്‍ ക്ഷണിക്കുന്നില്ല തന്നെ. പ്രപഞ്ച സ്രഷ്ടാവിനെ കണ്ടെത്തുക-അംഗീകരിക്കുക, ഇവിടെ ഈ ലോകത്ത് നല്ല മനുഷ്യനായി ജീവിക്കുക, പരലോക മോക്ഷം കരസ്ഥമാക്കുക...അതിനുവേണ്ട ഉത്ബോധനമാണ് ഖുര്‍ ആന്‍. ഖുര്‍ ആനിലെ വിധി വിലക്കുകള്‍ ഒരുത്തമ സമൂഹ സൃഷ്ടിക്കു വേണ്ടിയാണ്, വെറി പൂണ്ട ഭൌതിക വാദികള്‍ ഈ ലോകം നരകതുല്യമാക്കാതിരിക്കാന്‍ വേണ്ടിയും.

ibnu subair said...

പ്രിയപ്പെട്ട ഫൈസല്‍, ഖുര്‍ ആനില്‍ പാരഗ്രാഫ്‌ തിരിച്ചിരിക്കുന്നത്‌" അയിന്‍" എന്ന അക്ഷരത്തെ ചിഹ്നമായി ഉപയോഗിച്ചുകൊണ്ടാണ്‌, ഒരു പാരഗ്രാഫ്‌ അവസാനിക്കുന്ന വാക്യത്തിനു മുകളില്‍ ഈ ചiഹ്നമുണ്ടാവും, കൂടാതെ ആ ആയത്തിന്റെ നേരെ പാര്‍ശ്വ ഭാഗത്ത്‌ വലതോ, ഇടതോ ഈ ചിഹ്നം കുറച്ചു വലുതായും കൊടുത്തിരിക്കും,ഈ സൂറത്തില്‍ 110)ആമത്തെ ആയത്തിന്റെ നേരെ വലതു ഭാഗത്തുള്ള ഈ ചിഹ്നത്തിന്റെ ഉള്ളില്‍ 11' എന്ന് എഴുതിയിരിക്കുന്നത്‌ കാണാന്‍ കഴിയും,

"ഇബ്നു സുബൈര്‍ പറയുന്നത് പോലെ അതൊരു മുന്നറിയിപ്പോ പ്രവചനമോ ആയിരുന്നെങ്കില്‍ കുറച്ചു കൂടെ വ്യക്തമായി അതവിടെ പ്രതിപാദിക്കേണ്ടതല്ലേ......!"

എല്ലാ കാര്യങ്ങളെയും കണ്ണാടിയിലെന്ന പോലെ വ്യക്തമാക്കിത്തരികയാണെങ്കില്‍ "ഗൈബ്‌" മറഞ്ഞകാര്യങ്ങളിലുള്ള വിശ്വാസത്തിനും, "ചിന്തിക്കുക മനുഷ്യാ..."എന്നുള്ള ഖുര്‍ ആനിന്റെ ആഹ്വാനത്തിനും പ്രസക്തിയില്ലല്ലോ?


ഹിംസാത്മകതയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയില്‍ ബന്ധം കല്‍പ്പികുന്നത് ഇസ്ലാം എന്ന മതത്തിനെ കുറിച്ച് ഇപ്പോള്‍ തന്നെ നിലവിലുള്ള ആക്രമണകാരികളുടെ മതം എന്ന ഇമേജിനെ ഒന്നു കൂടെ ബലപ്പെടുത്താനല്ലേ ഉപകരിക്കൂ?

ഇത്‌ നമ്മുടെ ഒരു കേവല വ്യാകുലത മാത്രമാണ്‌, സത്യം തേടുന്ന മനുഷ്യന്‍ അത്‌ കണ്ടെത്തുക തന്നെ ചെയ്യും..അവനെ ആരെല്ലാം തടഞ്ഞാലും ശരി, വര്‍ത്തമാന യൂറോപ്പിലെയും, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്റ്റ്രേലിയ തുറ്റങ്ങിയ പാശ്ചാത്യ നാടുകളിലെയും, ഇന്റ്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെയും സാധാരനക്കാരായ ജനങ്ങള്‍, ചരിത്രത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ അപവാദപ്രചരണങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ ഇസ്‌ ലാമിലേക്ക്‌ കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്നുണ്ടെങ്കില്‍ അത്‌ ഈ കുപ്രചരണങ്ങള്‍ കൊണ്ട്‌ അല്ലാഹുവിന്റെ ദീനിന്‌ ഒന്നും സംഭവിക്കില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്‌, ഒരു തുള്ളി രക്തം പോലും വീഴാതെ യൂറോപ്പ്‌ മുഴുവന്‍ ഇസ്‌ ലാമിലേക്ക്‌ ഏതനും ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ കടന്നുവരും എന്ന് ഞാന്‍ പറഞ്ഞാല്‍ അത്‌ നടന്നു കാണുന്നതുവരെയും വിസ്വസിക്കാന്‍ നിങ്ങല്‍ക്ക്‌ സാധ്യമാവുകയില്ല, ഇതിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നതിലുപരി ഇതൊരു ചിരിക്കാനുള്ള വര്‍ത്തമാനമായാവും നിങ്ങള്‍ കണക്കിലെടുക്കുക, പക്ഷേ സത്യം അതാണ്‌ സുഹൃത്തെ... ഇവിടെ അക്രമത്തെക്കുറിച്ചും, അനീതികളെക്കുറിച്ചും പ്രചരിപ്പിക്കുന്നു, അവിടെ ഭരണാധികാരികളുടെ കണ്മുന്നില്‍ ഇസ്‌ ലാം നിമിഷം പ്രതി ഒരു പ്രതിഭാസമായി വളര്‍ന്നു കൊണ്ടിരിക്കുന്നു.. ഇത്‌ ഇവിടെ പറയേണ്ടതല്ല എങ്കിലും സാന്ദര്‍ഭികമായി പറഞ്ഞതാണ്‌.

61/7. താന്‍ ഇസ്ലാമിലേക്ക്‌ ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.

61/8.അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു

സിയ...ഖുര്‍ അന്‍ വൈതുല്യമായ ഒരു ജെവിത പദ്ധതി വിഭാവനം ചെയ്യുന്ന അല്ലാഹുന്റെ ഗ്രന്ധമാണ്‌, മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ ഭാഗങ്ങളെയും അത്‌ വ്യക്തമായി സ്പര്‍ശിക്കുന്നു, വ്യക്തി, കുടുംബ, സമൂഹിക, സാംസ്കാരിക, നിയമ, ശാസ്ത്ര, സാമ്പത്തികമായ ഒരു മേഖലകളെയും അത്‌ ഒഴിവാക്കുന്നില്ല, ശാസ്ത്രവും ഇസ്‌ ലാമും, എന്ന കാഴ്ച്ചപ്പാട്‌ വിട്ട്‌ ഇസ്‌ ലാമും ശാസ്ത്രവും എന്ന് ചെറിയ ഒരു മാറ്റം വരുത്തിയാല്‍ തന്നെ ഈ വിഷയത്തില്‍ കുറേ ഏറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നെനിക്കു തോന്നുന്നു,

പിന്നെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രം...? ഇന്നലെ സ്ഥിരീകരിക്കപ്പെട്ട എത്രയോ കാര്യങ്ങള്‍ ശാസ്ത്രം ഇന്ന് തിരുത്തി, നാളെ തിരുത്തും...? അപ്പോള്‍ ഈ മാറ്റത്തിരുത്തലുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ഈ കാര്യത്തെ എത്രത്തോളം വിശ്വസിക്കാന്‍ കഴിയും? അതിലെ നല്ലതിനെ സ്വീകരിക്കുക, മോശമായതിനെ തള്ളിക്കളയുക, തന്നാലാവും വിധം കഴിയുന്ന സംഭാവനകള്‍ ശാസ്ത്രത്തിന്‌ നല്‍കുകയും ചെയ്യുക, സിയ അവസാനം പറഞ്ഞതു പോലെ...

എന്തായാലും വിഭാഗീയതയിലേക്കോ വര്‍ഗ്ഗീയതയിലേക്കോ തീവ്രവാദത്തിലേക്കോ ഖുര്‍ ആന്‍ ക്ഷണിക്കുന്നില്ല തന്നെ. പ്രപഞ്ച സ്രഷ്ടാവിനെ കണ്ടെത്തുക-അംഗീകരിക്കുക, ഇവിടെ ഈ ലോകത്ത് നല്ല മനുഷ്യനായി ജീവിക്കുക, പരലോക മോക്ഷം കരസ്ഥമാക്കുക...അതിനുവേണ്ട ഉത്ബോധനമാണ് ഖുര്‍ ആന്‍. ഖുര്‍ ആനിലെ വിധി വിലക്കുകള്‍ ഒരുത്തമ സമൂഹ സൃഷ്ടിക്കു വേണ്ടിയാണ്, വെറി പൂണ്ട ഭൌതിക വാദികള്‍ ഈ ലോകം നരകതുല്യമാക്കാതിരിക്കാന്‍ വേണ്ടിയും.

കടയ്ക്കല്‍ said...

സുഹൃത്തുക്കളെ ഈ ചര്‍ച്ച ഇവിടെ കൂടുതല്‍ മുന്നോട്ട്‌ പോകണ്ടതുണ്ടോ?

ibnu subair said...

ഒരു വസ്തുത കൂടി വ്യക്തമാക്കിക്കൊണ്ട്‌ ഈ ചര്‍ച്ചയിലെ എന്റെ ഭാഗം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു...ബയാനും, ഫൈസലും പറഞ്ഞതുപോലെ കപടവിശ്വാസികള്‍ അവിശ്വാസികളുമായിച്ചേര്‍ന്ന് അല്ലാഹുവിന്റെ ദീനിനും, മുസ്‌ ലിമീങ്ങള്‍ക്കുമെതിരില്‍ തന്ത്രങ്ങള്‍ മെനയുന്നതിനും, മുസ്‌ ലിമീങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുമായി അതിന്റെ ഒരു കേന്ദ്ര സ്ഥാനമെന്ന നിലയില്‍ പള്ളി എന്ന പേരില്‍ നിര്‍മ്മിച്ച കെട്ടിടവുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ അല്ലാഹു ത ആലാ ഈ വിഷയത്തെ സൂചിപ്പിച്ചിരിക്കുന്നത്‌, അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം, സത്യം വേളിവാക്കപ്പെട്ട ആ കെട്ടിടം തുടര്‍ന്ന് തകര്‍ക്കപ്പെടുകയുണ്ടായി...

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വിഷയം ആ കെട്ടിടം തകര്‍ക്കുന്നത്‌ സാധാരണ നിലയിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ തികച്ചും സ്വാവഭികമായ നിലയിലായിരുന്നു, ആ കെട്ടിറ്റത്തിന്‌ തീയിടുകയോ അത്‌ ആ തീയോടുകൂടി ആരുടെയെങ്കിലും മേല്‍, അല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട്‌ പൊളിഞ്ഞ്‌ നരകാഗ്നിയിലേക്ക്‌ വീഴുകയോ ചെയ്തതായി അറിവില്ല, ഇവിടുത്തെ വാചകം ശ്രദ്ധിക്കുക"എന്നിട്ടത്‌ തന്നെയും കൊണ്ട്‌ നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍?"


അപ്പോള്‍ ഇത്തരത്തില്‍ അഗ്നി പ്രളയത്തോടെ ആ കെട്ടിടം തകര്‍ന്നു വീഴുന്നത്‌ നമ്മില്‍ അധികമാളുകളും കണ്ടതാണല്ലോ? മാത്രമല്ല രണ്ടാമത്തെ വാക്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ആ കെട്ടിടം ഇന്നും അവരുടെയുള്ളില്‍ ആശങ്കയായി നിലനില്‍ക്കുന്നതും നമുക്കറിയാം..

ഇനി ശ്രദ്ധിക്കപ്പെറ്റേണ്ട ഒരു വിഷയം ആരാണ്‌ അത്‌ തകര്‍ത്തത്‌ എന്നുള്ളതാണ്‌! വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നതിന്റെ പേരില്‍ അമേരിക്കയില്‍ ആദ്യമായി അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ആ കെട്ടിടം തകര്‍ന്നു വീണുടനേ വിജയാഹ്ലാദത്തോടെ ന്ര്ത്തം ചെയ്ത ഏഴോളം യഹൂദികളെയാണ്‌, പിന്നീടവരെ ഇസ്രയേലിന്റെ ശക്തമായ സമ്മര്‍ദ്ദം നിമിത്തം പ്രത്യേക വിമാനത്തില്‍ ആ നാട്ടിലേക്ക്‌ തിരിച്ചയക്കുകയായിരുന്നു,

2. എന്തുകൊണ്ട്‌ അമേരിക്കയുടെ ഓട്ടോമാറ്റിക്‌ മിസെയില്‍ ലോഞ്ചറുകള്‍ ഈ സന്ദര്‍ഭത്തില്‍ നിശ്ചലമായി? ഓരോ ഫ്ലൈറ്റും വ്യത്യസ്തമായ സമയങ്ങളിലാണല്ലോ ആക്രമണം നടത്തിയത്‌? ആദ്യത്തെ ഫ്ലൈറ്റിന്റെ കാര്യം ഇരിക്കട്ടെ വീണ്ടും തുടര്‍ച്ചയായി ഒരേ രീതിയില്‍ ആക്രമണം ഉണ്ടായപ്പോഴും അവ നിശബ്ദമായിരുന്നത്‌ എന്തുകൊണ്ട്‌? ഇനി അതും നിയന്ത്രിച്ചിരുന്നത്‌ ജൂതന്മായിരുന്നുവോ?

3. ഈ ആക്രമണം ഉന്നതങ്ങളിലെ ആരുടെയൊക്കെയോ അറിവോടുകൂടിമാത്രമാണ്‌ നടന്നത്‌ എന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ എത്ര റിപ്പോര്‍ട്ടുകള്‍ സമാന്തര മാധ്യമങ്ങളില്‍ വരികയുണ്ടായി? അമേരിക്കയില്‍ നിന്നു തന്നെ ഏതാനും ചില പുസ്തകങ്ങളും ഇക്കാര്യം പ്രതിപാദിച്ചുകൊണ്ട്‌ പ്രസിദ്ധീകരിച്ചിരുന്നല്ലോ?

ഇനി അവരങ്ങനെ ചെയ്യുമോ എന്നു ചോദിച്ചാല്‍, ചെയ്യും. സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിന്‌ മറ്റ്‌ എന്തിനേക്കാളും മുന്‍ ഗണന നല്‍കുന്നവരാണ്‌ ജൂതന്മാര്‍, മാത്രമല്ല അവരുടെ വേദ ഗ്രന്ഥമായ തൗറാത്തില്‍(തോറ) നല്‍കിയിരിക്കുന്ന ചില മുന്നറിയിപ്പുകളെ അവര്‍ മറ്റ്‌ എന്തിനേക്കാളും അധികം ഭയപ്പെടുകയും ചെയ്യുന്നു,
സ്വന്തം നിഴലിനോടുള്ള ഭയവും, ലോകത്തെ ഇസ്‌ ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ നിന്നുണ്ടായ ആശങ്കയും, മദ്ധ്യേഷ്യയിലെ ഒരായിരം ട്രേഡ്‌ സെന്ററുകള്‍ കെട്ടാന്‍ ഉപയുക്തമായ ഭൗതിക സമ്പത്തും എല്ലാം ഈ പദ്ധതിയുടെ പിന്നിലുള്ള പ്രോത്സാഹന ഘടകങ്ങളാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല....

എന്തായാലും ശരി? അക്രമികളായ ജനങ്ങളെ അല്ലാഹു ഈ ലോകത്തുവച്ചും ശിക്ഷിക്കും എന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. വസ്സലാം

sandoz said...

എന്തു പറ്റി താഴ്‌വാരം, മതിയായോ.
മാഷല്ലേ..ആരുമില്ലേ ഇവിടെ..അഭിപ്രായം പറയൂ..പറയൂ എന്നും പറഞ്ഞ്‌ കിടന്ന് കരഞ്ഞത്‌.

എന്നിട്ടിപ്പോ പാതിവഴിക്ക്‌ നിര്‍ത്താനോ...നടക്കൂല്ലാ മേനനേ.

കടയ്ക്കല്‍ said...

സുഹൃത്തെ ചര്‍ച്ച തുടരുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളൂ, കൂടുതല്‍ പേര്‍ വരട്ടെ, അഭിപ്രായങ്ങള്‍ പറയട്ടെ.. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ വരുന്ന തലമുറക്കെങ്കിലും അതു കൊണ്ട്‌ പ്രയോജന മുണ്ടാകുമെങ്കില്‍ ചര്‍ച്ച തുടരണമെന്നു തന്നെ ഞാന്‍ ആഗ്രഹിക്കുന്നു

ബയാന്‍ said...

വിഷ്ണു പ്രസാദ്‌, കമെന്റിനു നന്ദി, കൈപള്ളി പറഞ്ഞ പോലെ ഈ ചര്‍ച്ച കഴിഞ്ഞിട്ടു നിങ്ങളുടെ വിയോജനക്കുറിപ്പു ചര്‍ച്ചക്കെടുക്കാം, എല്ലാറ്റിനും സന്തോഷമേയുള്ളു, പ്രത്യേകിച്ചു നിങ്ങളോട്‌.

Kaippally said...

കുറേ തീവ്രവാദികള്‍ ചേര്ന്ന്‍ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയത്. ദൈവത്തിന്റെ നിയോഗമാണെന്നു പറയുന്ന ഈ പാവം മനുഷ്യനോട്. നാം എന്തു പറയണം.

എനിക്ക് ibn subairനേ പോലുള്ളവരെ ഭയമാണു. നമ്മുടെ മക്കള്‍ ഇതുപോലെ ചിന്തിക്കുന്നവരുടെ ഇടയില്‍ വളര്ന്നു വരണം എന്നാലോചിച്ച് ഞാന്‍ നിരാശനാണു.

താങ്കളുടെ കാഴ്ചപാടില്‍ anti scemeticആയ വംശ വിവേചനവും ഉണ്ട്.

ibn subai. US, Europe, Canada, Australia തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക.

പ്രശ്നമാണു

എന്റെ

കടയ്ക്കല്‍ said...

കൈപ്പള്ളീ..വ്യക്തിയിലേക്ക്‌ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കുക, താങ്കള്‍ക്ക്‌ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉള്‍ലതു പോലെ തന്നെ ശ്രീ: ഇബ്നു സുബൈറിനും സ്വാതന്ത്ര്യമുണ്ട്‌,
ചര്‍ച്ച ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന ഇവിടെ വിഷയത്തിലേക്ക്‌ കേന്ദ്രീകരിക്ച്ചു കൊണ്ട്‌ പറയുന്ന അഭിപ്രായങ്ങള്‍ പൊതുവായി പ്രയോജനകരമായിരിക്കണമെന്ന് നിങ്ങളെ പ്പോലെ ഞാനും ആഗ്രഹിക്കുന്നു....

Ziya said...

നിരപരാധികള്‍ കൊല്ലപ്പെടുന്നതെല്ലാം മതം കാരണമായിട്ടാണെന്നാണ് കൈപ്പള്ളിയുടെ വിശ്വാസം...സഹതാപമുണ്ട് കൈപ്പള്ളീ...
താങ്കളുടെ മക്കളെ യു.എസി ലോ ബ്രിട്ടനിലോ വളരാന്‍ അനുവദിക്കുക. അവിടുത്തെ ഭരണാധികാരികള്‍ രക്തദാഹികളോ മര്‍ദ്ദകരോ കൊലയാളികളോ അല്ലല്ലോ? ഹിരോഷിമയും നാഗസാക്കിയും ഏതു മതമാണ് കൈപ്പള്ളീ...വിശ്വാസികളുടെ നേരെയുള്ള ഭര്‍ത്സനവും പരിഹാസവും ഈയിടെയായി അല്‍പ്പം കൂടിയിട്ടുണ്ട് കൈപ്പള്ളിക്ക്..(വ്യക്തി ഹത്യയല്ല, ആശയങ്ങളോടാണ് പറയുന്നത്). കൈപ്പള്ളീ, ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്താം, ഉറക്കം നടിക്കുന്നവനെയോ? കൈപ്പള്ളി കണ്ണടച്ചാല്‍ ഇരുട്ടാവില്ല.

Ziya said...

എന്തു കോണ്ട് കൈപ്പള്ളി യഥാര്‍ത്ഥ ഭീകരതയെ തിരിച്ചറിയാതെ പോകുന്നു?
എന്തു കോണ്ട് കൈപ്പള്ളി യാഥാര്‍ത്ഥ്യങ്ങളുടെ നേരെ മുഖം തിരിക്കുന്നു?
യുദ്ധവും കൊലയുമൊക്കെ അത് രാഷ്ട്രീയത്തിനു വേണ്ടിയാണെങ്കില്‍ അനുവദനീയമാണെന്നാണോ കൈപ്പള്ളിയുടെ പക്ഷം? ലോകത്തെവിടെയും അനാവശ്യ യുദ്ധങ്ങളിലൂടെ നാശം വിതച്ച്, ലക്ഷങ്ങളെ കൊന്നൊടുക്കുന്നവര്‍ഷങ്ങളായി ഉപരോധത്തിലൂടെയും മറ്റും മില്യണ്‍ കണക്കിന് ഇറാഖിലെ പിഞ്ചു പൈതങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, പരിഷ്കൃതരെന്നു കൈപ്പള്ളി വിശേഷിപ്പിക്കുന്നപടിഞ്ഞാറന്‍ സാമ്രാജ്യത്വ ഭീകരതെയേക്കാള്‍ വലുതാണോ കൈപ്പള്ളി ആരോപിക്കുന്ന മതഭീകരത...

N.J Joju said...

സുഹ്രുത്തുക്കളേ.....

ഇതിനു രണ്ട് സാധ്യതകളാണ് ഉള്ളത്.
1. തികച്ചും യാദൃശ്ചികം
2. ആക്രമണത്തിന്റെ സൂത്രധാരന്മാര്‍ ഇപ്പറഞ്ഞ വിധത്തിലുള്ള സാധ്യത കണക്കിലെടുത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതേ ദിവസം തന്നെ തിരഞ്ഞെടുത്തതാകാം.

വേള്‍ഡ് ടേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷം വന്ന ഒരു forward ഇല്‍ ഡോളര്‍ നോട്ട് ഒരു പ്രത്യേക രീതിയില്‍ മടക്കിയാല്‍ തകര്‍ന്ന വേള്‍ഡ് ടേഡ് സെന്ററില്‍ നിന്നും പുകവരുന്നതിനു സമാനമായ ചിത്രങ്ങള്‍ കാണാ‍മെന്നു പറഞ്ഞിരുന്നു. ഇതില്‍ നിന്നും നോട്ട് ഡിസൈന്‍ ചെയ്ത ആള്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നു പറയാന്‍ കഴിയില്ലല്ലോ.

mumsy-മുംസി said...

നല്ല കമന്റ് ...njjoju
അതാണ്‌ ശരി.
ഇബ്നുസുബൈറിനേ പോലുള്ളവരോട് വാദിച്ചു നില്‍ക്കാന്‍മാത്രം അറിവ് എനിക്കില്ല (ഈ വിഷയത്തില്‍ പ്രത്യേകിച്ചും) പക്ഷേ...എനിക്ക് തോന്നുന്നത് നിങ്ങളുടെ വാദങ്ങള്‍ ശരിയല്ലെന്നാണ്.
( 'പള്ളിയുടെ പുറത്തുള്ള മരത്തിന്റെ കൊമ്പ് പള്ളിയുടെ ഉള്ളിലേക്ക് ചാഞ്ഞിരിക്കുന്നു ,ആ കൊമ്പില്‍ഇരുന്ന്‌ ഈതികാഫിരുന്നാല്‍ ശരിയാവുമോ" ഈ വിഷയത്തിനും സംവാദങ്ങളുണ്ടായിട്ടുണ്ട്.)
ധൈഷണികോര്‍ജ്ജം ഇത്തരം കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കാതിരിക്കുക.
ഇതൊന്നുമല്ല ഒരു മതത്തിനേയോ വിശ്വാസത്തിനെയോ അടയാളപ്പെടുത്താനുള്ള ചിഹ്നങ്ങള്‍..

Haree said...

ഇത് കെട്ടിച്ചമച്ചതാണെന്നുള്ളതിന് ഒരു സംശയവും വേണ്ട. 9/11 സംഭവത്തെ അധികരിച്ച് പ്രചരിക്കുന്ന ധാരാളം കിംവദന്തികളില്‍ ഒന്നുമാത്രമാണിത്.
--
WTC സംബന്ധമായ കെട്ടിച്ചമച്ച കഥകളുടെ വിവരവും, അവയുടെ വിശകലനവും ഇവിടെ കാണാം:
http://www.hoax-slayer.com/wingdings-911.html
--

ബയാന്‍ said...

ഇബ്നു സുബൈറിന്റെ കമെന്റാണിതു:
"എന്തായാലും ശരി? അക്രമികളായ ജനങ്ങളെ അല്ലാഹു ഈ ലോകത്തുവച്ചും ശിക്ഷിക്കും എന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. വസ്സലാം "
21 January 2007 09:52






പ്രാവചകന്‍ മുഹമ്മദ്‌, ദൈവത്തോടു പ്രാത്ഥിക്കുകയുണ്ടായി, എന്റെ മുന്‍പുള്ള സമൂഹത്തെ നീ ശിക്ഷിച്ചതു പോലെ എന്റെ സമുദായാത്തെ, ഈ ഭൂമിയില്‍ വെച്ചു നീ ശിക്ഷിക്കരുതു, എന്നു, എല്ലാ സൃഷ്ടികള്‍ക്കു വേണ്ടിയും കാരുണ്യമായി വന്ന പ്രവാചകന്റെ ഈ പ്രാര്‍ത്ഥനക്കെതിരാകുന്നു നിങ്ങളുടെ പ്രസ്താവന, അക്രമികളായ ജനങ്ങളെ ഈ ലോകത്തു ശിക്ഷിക്കും എന്നുപറഞ്ഞു വേള്‍ഡു ട്രേഡ്‌ സെന്റര്‍ അറ്റാക്കിനു മുകളില്‍ നിങ്ങള്‍ ദൈവത്തിന്റെ കൈ കണ്ടെത്തിയിരിക്കുകയാണു, അരിക്കുവേണ്ടി പണിയെടുത്തിരുന്ന കുറെ പാവങ്ങളായിരുന്നോ, ഇന്നു മുസ്ലിം ലോകത്തിന്റെ ദയനീവസ്ഥയ്ക്കു കാരണം, അതോ മാതൃ ഭാഷയിലൂടെ ദൈവീക ഗ്രന്ഥം കിട്ടിയിട്ടും, പ്രവാചകന്റെ നിയോഗം നേരിട്ടു നല്‍കിയിട്ടും, ജീവിക്കാനുള്ള വിഭവങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും , ബുദ്ധി ഉപയോഗിക്കാത,ചിന്തിക്കാത്ത ഒരു സമൂഹത്തെ, ചിന്തിക്കാന്‍ ഘോഷിക്കുന്ന ഒരു ഗ്രന്ഥം പരിരക്ഷിക്കുമെന്നു തോന്നുന്നുണ്ടോ, 'ജീവിക്കുന്ന ഉദാഹാരണങ്ങള്‍ നിരത്തി - നിങ്ങള്‍ എന്തെ ചിന്തിക്കുന്നില്ലെ, എന്നു എത്ര ആവര്‍ത്തി ഖുര്‍ആന്‍ ചോദിക്കുന്നു, ('അഫലാ തതഫക്കറൂന്‍') തീര്‍ത്തും സുഖലോലുപതയില്‍ വിഡ്ഢിവേഷം കെട്ടുന്ന ഒരു സമൂഹത്തെ ഖുര്‍ആന്‍ സംരക്ഷിക്കുമെന്നു , ഖുര്‍ആന്‍ പഠിക്കുന്ന അറബേതര സമൂഹത്തില്‍ ഇസ്ലാമിന്റെ ഭാവി പ്രവചിക്കുന്ന നിങ്ങള്‍ അംഗരീകരിക്കും എന്നു തോന്നുന്നില്ല, സുഹൃത്തെ ഇന്നത്തെ അറബ്‌ സമൂഹം വലിയൊരു കര്‍ത്തവ്യം മറന്നു പോയി, പ്രവാചകന്‍ വലിയൊരു ദൗത്യം അവരെ 'ഹജ്ജത്തുല്‍ വിദാഇല്‍' ഏല്‍പിച്ചു പോയി, ഖുര്‍ആനും തിരു ചര്യയും ലോകത്തിനു സമര്‍പ്പിക്കേണ്ടതു അറബ്‌-മുസ്ലിം സമൂഹത്തിന്റെ ബാധ്യത യായിരുന്നു, europian/far-east technology ഉം third world contries ന്റെ manpower ഉം ഇല്ലെങ്കില്‍ ഇന്നത്തെ അറബ്‌ സമൂഹം എവിടെയാകുമായിരുന്നു, നിങ്ങള്‍ ആ ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്ന ആശങ്കയും ഭയവും മുസ്ലിം ലോകത്തിനു തന്നെയാണു, ദൈവഭക്തിയോ, ഇസ്ലാമിക മൂല്യങ്ങളോ ജീവിതത്തിലില്ലാതെ, വല്യ വല്യ കൊട്ടാരങ്ങളിലും, വല്യ വല്യ real estate investment ഉം നടത്തി എപ്പോഴാണു ബോംബിംഗ്‌ എന്നു ആശങ്കപ്പെടുന്ന ഒരു വിഭാഗം.

ഇസ്ലാമില്‍ എവിടെ മാഷെ കൊട്ടാരം,റോമന്‍ സമ്രാജ്യത്തിന്റെ പ്രധിനിധികള്‍ ഖലീഫ ഉമറിന്റെ കൊട്ടാരം തിരഞ്ഞു എടങ്ങേറായതു അറിയില്ലെ, നിങ്ങള്‍ ആരിലാണു ഇസ്ലാം എന്നു പറഞ്ഞു നോക്കുന്നതു, ഇസ്ലാം പറയുന്ന, പഠിപ്പിക്കുന്ന professionalism, time managment, social-financial security ഇതൊന്നും ഞാന്‍ ഇസ്ലാമിന്റെ വക്താകള്‍ എന്നു അവകാശപ്പെടുന്നവരില്‍ കാണുന്നില്ല, അല്ലെങ്കിലും ഇസ്ലാം എന്നു പറയുന്ന ആ സാധനത്തിനു, ഈ ഭരണമോ ഭരണകര്‍ത്താക്കളോ, കൊട്ടരങ്ങളോ, s.M.s ഓ വേണ്ട, ഭരണം കൊണ്ടു ഇസ്ലാം വളര്‍ന്നിട്ടില്ല എന്നു ചരിത്രപുസ്തകങ്ങളുടെ അടുത്തേ പോയാല്‍ മനസ്സിലാകും, ഒരു സമൂഹം സ്വയം മറാത്ത കാലത്തോളം ദൈവം അവരെ മാറ്റില്ല. ലോകം ഈ അടുത്തൊന്നും അവസാനിക്കാന്‍ പോവുന്നില്ല, ദൈവീക നിയമത്തിന്റെ സംസ്ഥാപനവും, ദൈവത്തെ തന്നെ വിളിക്കാന്‍ ഒരാള്‍ പോലുമില്ലാത്ത അവസ്ഥയുമൊക്കെ വരാനിരിക്കുന്നെയുള്ളൂ, ലോകം മുഴുവനും ദൈവത്തെമറക്കുന്ന ആ കാലം, ലോകം അണിഞ്ഞൊരുങ്ങി വര്‍ണ്ണാഭമായി നില്‍കുന്ന സമയത്തു, ദൈവം എന്തിനാണോ മനുഷ്യനെ സൃഷ്ടിച്ചതു , അവന്റെ നിയോഗം അവന്‍ മറക്കുമ്പോള്‍ ദൈവം അവനെയും അവന്റെ ലോകത്തെയും മറക്കും. അപ്പോള്‍ കൈപള്ളി ദുബൈ, ഹത്ത യില്‍ നിന്നും പൊക്കി മാറ്റിവെച്ച പാറ, പഞ്ഞിക്കെട്ടു പോലെ പറക്കും.

Rasheed Chalil said...

ബയാന്‍... എനിക്ക് പറയാനുണ്ടായിരുന്നതാണ് താങ്കള്‍ പറഞ്ഞത്. നന്ദി ബയാന്‍ ഒത്തിരി നന്ദി... മുസ്‌ലിങ്ങള്‍ മിനിമം ഖുര്‍‌ആന്‍ പറഞ്ഞതനുസരിച്ചെങ്കിലും ജീവിച്ചാല്‍ മതിയായിരുന്നു. ഖുര്‍‌ആനില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ എന്നൊരു പ്രയോഗമുണ്ട്... പലപ്പോഴും (ഞാനടങ്ങുന്ന)ഈ സമൂഹം അങ്ങനെയായി പോവുന്നു.

N.J Joju said...

ഓ.ടോ.
ഹിരോഷിമയെയും നാഗസാക്കിയെയും കുറിച്ച് വേദനിക്കുന്നവര്‍ അത് എങ്ങനെയുണ്ടായി എന്നു മറക്കാതിരിക്കുക.

പടിഞ്ഞാറന്‍ സാമ്രാജ്യത്വം ഇറാഖിലെ പിഞ്ചു പൈതങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു എന്നു പറയുന്നവര്‍ കാര്‍ബോബിലൂടെയും മറ്റും മറുപക്ഷവും അതേ പ്രവൃത്തികള്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഓര്‍ക്കുക.

Kaippally said...

ബയാന്‍:

too good man. too good.

താങ്കളെ പോലെ ചിന്തിക്കുന്ന വിശ്വാസികള്‍ ഇസ്ലാമിലും മറ്റു മതങ്ങളിലും വര്‍ധിക്കട്ടെ.

Ziya said...

ബയാന്‍..
ഒത്തിരി നന്നായി...
താങ്കള്‍ പറഞ്ഞതാണ് വാസ്തവം...
100% യോജിക്കുന്നു.
ഇബ്നു സുബൈറും നാമും
ഒക്കെയുള്ള നമ്മോടു തന്നെ
നമുക്കിങ്ങനെ ചോദിക്കാം:
അഫലാ തതഫക്കറൂന്‍...
നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?
അറബ് സമൂഹത്തിന്റെ അധ:പതനത്തിനു
ആരെ പഴിക്കാന്‍...
ചിന്തിക്കാത്തിടത്തോളം, ഖുര്‍ ആനിനെ ശരിയാ‍യി പിന്‍പറ്റാത്തിടത്തോളം അറബ് ജനതക്ക് ഉയര്‍ച്ചയുണ്ടാകുമെന്നു തോന്നുന്നില്ല.
വിജ്ഞാനം മുസ്ലിമിന്റെ നഷ്ടസ്വത്താണ്...
ബുദ്ധിമാന്മാര്‍ അത് കൈക്കലാക്കുകയും
സമര്‍ത്ഥമായി പ്രയോഗിക്കുകയും ചെയ്തു..
ഇന്നും ചെയ്തു കൊണ്ടിരിക്കുന്നു.

കടയ്ക്കല്‍ said...

സുഹൃത്തുക്കളെ.. ചര്‍ച്ച വ്ഴിമാറുന്നുവോ? ഇബ്നു സുബൈറിനെ കാണുന്നില്ലല്ലോ..?

ibnu subair said...

പ്രിയപ്പെട്ടവരെ.. ഈ ചര്‍ച്ചയില്‍ നിന്നും ഒഴിവാകാണം എന്നു ഞാന്‍ ആഗ്രഹിച്ചതാണ്‌, വിഷയത്തില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ട്‌ കഴിയുന്നത്ര ഞാന്‍ എന്റെ നിലപാട്‌ വ്യക്തമായി ത്തന്നെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌ എന്ന് കരുതുന്നു..താഴ്‌വാരം ഉന്നയിച്ച വിഷയത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കണം എനു കരുതിയതുകൊണ്ടാണ്‌ അങ്ങനെ ചെയ്തത്‌,

ഞ്ജോജു.... താങ്കള്‍ പറഞ്ഞതു പോലെ തികച്ചും യാദ്ര്ശ്ചികമായിത്തന്നെയാണ്‌ ഖുര്‍ ആനില്‍ ഈ വിഷയം കണ്ടെത്തുന്നത്‌, ഇതിനെക്കുറിച്ച്‌ ഞാന്‍ അറിയുന്നത്‌ തന്നെ കുറച്ചു ദിവസങ്ങള്‍ മാത്രം മുന്‍പാണ്‌, അതിന്‌ എന്റെ അറിവും, പണ്ടിതന്മാരുടെ സദസ്സില്‍ ഉരുത്തിരിഞ്ഞ അഭിപ്രായവും മുന്നില്‍ വച്ചുകൊണ്ടാണ്‌ ഞാന്‍ മുകളില്‍ പറഞ്ഞ വിശദീകരണം എഴുതിയിട്ടുള്ളത്‌, അത്‌ വ്യക്തമായി വായിക്കുകയാണെങ്കില്‍ താങ്കളുടെ ആദ്യത്തെ ചോദ്യത്തിന്‌ പ്രസക്തിയില്ല എന്നു മനസ്സിലാകും,

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം അമേരിക്ക അവകാശപ്പെടുന്നതു പോലെ ആകെട്ടിടം തകര്‍ത്തത്‌ മുസ്‌ ലിം തീവ്രവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല അതിന്റെ കാരണം താഴെപ്പറയുന്ന കാര്യങ്ങളില്‍ നിന്നും താങ്കള്‍ക്ക്‌ മനസ്സിലാകും എന്ന് കരുതുന്നു,

"വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നതിന്റെ പേരില്‍ അമേരിക്കയില്‍ ആദ്യമായി അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ആ കെട്ടിടം തകര്‍ന്നു വീണുടനേ വിജയാഹ്ലാദത്തോടെ ന്ര്ത്തം ചെയ്ത ഏഴോളം യഹൂദികളെയാണ്‌, പിന്നീടവരെ ഇസ്രയേലിന്റെ ശക്തമായ സമ്മര്‍ദ്ദം നിമിത്തം പ്രത്യേക വിമാനത്തില്‍ ആ നാട്ടിലേക്ക്‌ തിരിച്ചയക്കുകയായിരുന്നു,

2. എന്തുകൊണ്ട്‌ അമേരിക്കയുടെ ഓട്ടോമാറ്റിക്‌ മിസെയില്‍ ലോഞ്ചറുകള്‍ ഈ സന്ദര്‍ഭത്തില്‍ നിശ്ചലമായി? ഓരോ ഫ്ലൈറ്റും വ്യത്യസ്തമായ സമയങ്ങളിലാണല്ലോ ആക്രമണം നടത്തിയത്‌? ആദ്യത്തെ ഫ്ലൈറ്റിന്റെ കാര്യം ഇരിക്കട്ടെ വീണ്ടും തുടര്‍ച്ചയായി ഒരേ രീതിയില്‍ ആക്രമണം ഉണ്ടായപ്പോഴും അവ നിശബ്ദമായിരുന്നത്‌ എന്തുകൊണ്ട്‌? ഇനി അതും നിയന്ത്രിച്ചിരുന്നത്‌ ജൂതന്മായിരുന്നുവോ?

3. ഈ ആക്രമണം ഉന്നതങ്ങളിലെ ആരുടെയൊക്കെയോ അറിവോടുകൂടിമാത്രമാണ്‌ നടന്നത്‌ എന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ എത്ര റിപ്പോര്‍ട്ടുകള്‍ സമാന്തര മാധ്യമങ്ങളില്‍ വരികയുണ്ടായി? അമേരിക്കയില്‍ നിന്നു തന്നെ ഏതാനും ചില പുസ്തകങ്ങളും ഇക്കാര്യം പ്രതിപാദിച്ചുകൊണ്ട്‌ പ്രസിദ്ധീകരിച്ചിരുന്നല്ലോ?

ഇനി അവരങ്ങനെ ചെയ്യുമോ എന്നു ചോദിച്ചാല്‍, ചെയ്യും. സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിന്‌ മറ്റ്‌ എന്തിനേക്കാളും മുന്‍ ഗണന നല്‍കുന്നവരാണ്‌ ജൂതന്മാര്‍, മാത്രമല്ല അവരുടെ വേദ ഗ്രന്ഥമായ തൗറാത്തില്‍(തോറ) നല്‍കിയിരിക്കുന്ന ചില മുന്നറിയിപ്പുകളെ അവര്‍ മറ്റ്‌ എന്തിനേക്കാളും അധികം ഭയപ്പെടുകയും ചെയ്യുന്നു,
സ്വന്തം നിഴലിനോടുള്ള ഭയവും, ലോകത്തെ ഇസ്‌ ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ നിന്നുണ്ടായ ആശങ്കയും, മദ്ധ്യേഷ്യയിലെ ഒരായിരം ട്രേഡ്‌ സെന്ററുകള്‍ കെട്ടാന്‍ ഉപയുക്തമായ ഭൗതിക സമ്പത്തും എല്ലാം ഈ പദ്ധതിയുടെ പിന്നിലുള്ള പ്രോത്സാഹന ഘടകങ്ങളാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല...."

കൂടാതെ അഫ്ഗാന്‍ യുദ്ധത്തിനു മുന്‍പ്‌ usaama ബിന്‍ ലാദനെതിരിലുള്ള തെളിവുകളെന്നും പറഞ്ഞ്‌ എന്തൊക്കെയോ കുറേ കെട്ടിച്ചമച്ച കഥകളുമായി അമേരിക്കന്‍ അംബാസഡര്‍മാര്‍ ലോകം മുഴുവന്‍ കറങ്ങിനടന്നല്ലോ? എന്തു കൊണ്ട്‌ അത്‌ താലിബാന്‍ സര്‍ക്കാറിനെ ബോദ്ധ്യപ്പെടുത്താനോ, ആ തെളിവുകള്‍ അവര്‍ക്ക്‌ കൈമാറാനോ അമേരിക്ക തയ്യാറായില്ല? വ്യക്തമായ തെളിവുണ്ടെങ്കില്‍usaamaയെ കൈമാറാന്‍ തയ്യാറാണെന്ന് താലിബാന്‍ ഭരനകൂടം പലതവണ വ്യക്തമാക്കിയതല്ലേ? എന്നിട്ടും എന്തുകൊണ്ട്‌ അമേരിക്ക താലിബാനെതിരില്‍ ഗുണ്ടായിസം! കാണിച്ചു?

അഫ്ഗാന്‍, ഇറാഖ്‌, ഫലസ്തീന്‍, ലബനന്‍ ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ എത്താന്‍ കഴിയുന്ന നിഗമനം ഞാന്‍ ഒടുവില്‍ പറഞ്ഞതാണ്‌,

മംസീ..കുട്ടീ ഞാന്‍ വാദിക്കുകയല്ല.. എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു, ഇത്രയും തെളിവുകള്‍ നിരത്തിയിട്ടും ഇനിയും മനസ്സിലായില്ല എന്നു പറയുന്നത്‌ ശാഠ്യമാണ്‌

പിന്നെ മരത്തിന്റെ കൊമ്പത്ത്‌... തീര്‍ച്ചയായും അത്‌ മംസി പറഞ്ഞതുപോലെ ധൈഷണികതയുdeയും അറിവിന്റെയും ദുരുപയോഗം തന്നെയാണ്‌.. പക്ഷേ ചര്‍ച്ച ഇത്തരം ഒരു വഴിത്തിരിവിലെത്തും എന്നു പ്രതീക്ഷിച്ചു കൊണ്ടല്ല മംസി ഈ വിഷയത്തില്‍ എന്നെക്കാള്‍ മുന്‍പേ അഭിപ്രായം പറഞ്ഞത്‌ എന്നു തോന്നുന്നു,

ഹരീ. ഇത്‌ ആര്‌? എങ്ങനെ കെട്ടിച്ചമച്ചു?

ബയാന്‍..നബി (സ:അ) തങ്ങളുടെ ദു:ആ ഇങ്ങനെയാനെന്നാണെന്റെ ഓര്‍മ്മ,
കാറ്റ്‌ ശക്തമായി വീശുകയോ, ആകാശം കറുത്ത്‌ മേഘാവൃതമാവുകയോ ചെയ്യുന്ന സമയത്ത്‌ തങ്ങള്‍ ഇപ്രകാരം ദു:ആ ചെയ്യുമായിരുന്നു.."അല്ലാഹുവേ ഞാന്‍ ഒരു ജനതയില്‍ ഉണ്ടായിരിക്കുമ്പോള്‍ നീ അവരെ ഒന്നടങ്കം നശിപ്പിക്കുകയില്ല എന്നത്‌ നിന്റെ വാഗ്ദാനമാണല്ലോ....." (ഇത്‌ എന്റെ ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്‌..),

ഇവിടെ സിയ പറഞ്ഞതു തനെയാണ്‌ എനിക്കും പറയാനുള്ളത്‌, "അതുപോലെ സത്യത്തിലേക്കു ക്ഷണിച്ചു കൊണ്ട് പൂര്‍വ്വകാല സത്യനിഷേധികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഖുര്‍ ആന്‍ വിവരിക്കുന്നുട്. ഭാവിയിലേക്ക് പല സൂചനകളും ഖുര്‍ ആന്‍ മുന്നോട്ടു വെക്കുന്നുമുണ്ട്. എന്തായാലും വിഭാഗീയതയിലേക്കോ വര്‍ഗ്ഗീയതയിലേക്കോ തീവ്രവാദത്തിലേക്കോ ഖുര്‍ ആന്‍ ക്ഷണിക്കുന്നില്ല തന്നെ. .."

ഈ വിഷയത്തിലും, ബയാന്‍ തുടര്‍ന്ന്‌ വിശദീകരിച്ചിരിക്കുന്ന വിഷയങ്ങളിലേക്കും ഞാന്‍ കടക്കാതിരുന്നത്‌ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ്‌, അല്ലാഹുവിന്റെ കൈ കണ്ട്ദെത്തിയിരിക്കുന്ന വിഷയം അതില്‍ എന്റെ അഭിപ്രായം ഇതാണ്‌ "....അല്ലഹുവിന്‌ വേണമെങ്കില്‍ അക്രമികളെ ഒരു നിമിഷം കൊണ്ട്‌ നശിപ്പിക്കാന്‍ കഴിയില്ലേ? കഴിയും പക്ഷേ ഇവിടെ നടക്കുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം ഓരോരുത്തരും സ്വന്തം കൈകള്‍ കൊണ്ട്‌ പ്രവര്‍ത്തിച്തിന്റെയും, പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങളാണ്‌,"

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ താങ്കളുടെ കമന്റിന്റെ ഈ വരിയൊഴിച്ച്‌ "വല്യ വല്യ കൊട്ടാരങ്ങളിലും, വല്യ വല്യ real estate investment ഉം നടത്തി എപ്പോഴാണു ബോംബിംഗ്‌ എന്നു ആശങ്കപ്പെടുന്ന ഒരു വിഭാഗം."
ബാക്കിയെല്ലാ ഭാഗത്തും താങ്കളുടെ നിലപാട്‌ എന്റെ നിലപാടുകളോട്‌ അടുത്തുവരുന്നവയാണ്‌, പിന്നെ അവിടെ പണിയെടുത്തിരുന്നവര്‍ അരി വാങ്ങാന്‍ വേണ്ടിയായിരുന്നോ ലോക ജനതയുടെ അരി മുട്ടിക്കുവാനായിരുന്നോ പണിയെടുത്തിരുന്നത്‌? എന്നകാര്യത്തെക്കുറിച്ച്‌ എനിക്ക്‌ വ്യക്തമായ അറിവില്ല..

ആശങ്കയുടെ കാര്യം ബയാന്‍ പറഞ്ഞതുപോലെ ആശങ്കയുള്ള ഏതെനിലും ഒരു അറബിയോ മുസ്‌ ലിമോ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല, കാരണം സ്വതവേ അറബ്‌ മുസ്‌ ലിം ജന വിഭാഗങ്ങള്‍ക്കുള്ള ധീരതയും, ആത്മനിയന്ത്രണവും ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടതാണ്‌, ഇസ്‌ ലാമില്‍ നിന്ന് വളരെയേറെ അകന്നു പോയിട്ടും അതുകൊണ്ട്‌ തന്നെയാണവര്‍ നൂറ്റാണ്ടുകളായുള്ള നരകയാതനകള്‍ക്കു ശേഷവും പിടിച്ചുനില്‍ക്കുന്നത്‌ എന്നെനിക്കു തോന്നുന്നു,

ഇസ്‌ ലാമില്‍ എവിടെ കൊട്ടാരം? കൊട്ടാരമില്ലാത്ത കാലത്ത്‌ അല്ലാഹു ത ആലാ കൊട്ടാരത്തെക്കുറിച്ച്‌ പറഞ്ഞു എങ്കില്‍ അത്‌ ഞാന്‍ പറയുന്ന വിഷയവുമായി യോജിക്കുകയല്ലേ..?

നിങ്ങള്‍ ആരിലാണ്‌ ഇസ്‌ ലാം എന്നു പറഞ്ഞ്‌ നോക്കുന്നത്‌? ഞാന്‍ നബി(സ:അ)യിലേക്കും, സഹാബാക്കളിലേക്കും നോക്കുന്നു..

തുടര്‍ന്നു പറഞ്ഞ വിഷയത്തില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ അത്‌ അധിക ദൈര്‍ഘ്യമായിപ്പോകും എന്നു കരുതുന്നതു കൊണ്ട്‌ ഇവിടെ കോപ്പി ചെയ്യുന്നില്ല, ഫീ സബീലിലെ ചില ചിന്തകള്‍, ഉണരൂ, ഞാന്‍ പറയട്ടെ തുറ്റങ്ങിയ പോസ്റ്റുകള്‍ വിലയിരുത്തുക..

ഇസ്‌ ലാം എന്നു പറയുന്ന സാധനത്തിന്‌.. എന്തു സാധനം?

തുടര്‍ന്ന് താങ്കള്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളോട്‌ യോജിക്കുന്നു, അങ്ങനെ തന്നെയാണ്‌,

ലോകം ഈ അടുത്തൊന്നും അവസ്സാനിക്കുകയില്ല! എപ്പോള്‍ അവസാനിക്കും എന്ന് എനിക്കും അറിയില്ല.. പക്ഷേ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ചെറുതും, വലുതുമായ ഓരോ കാര്യങ്ങളും ലോകാവസാനത്തിന്റെ തെളിവുകളായി നബി(സ:അ) തങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്‌, ചെറിയ അടയാളങ്ങള്‍ ഏതാണ്ട്‌ പൂര്‍ത്തiയാവുകയും, ഖിയാമത്തിനോടനുബന്ധിച്ച്‌ നടക്കും എന്നു പറയപ്പെട്ടിരിക്കുന്ന യുദ്ധങ്ങളില്‍ ഏതാനും ചിലത്‌ കഴിഞ്ഞു പോയതും, മറ്റുള്ളവക്ക്‌ വേണ്ടിയുള്ള കLa‍മൊരുങ്ങിക്കൊണ്ടിരിക്കുന്നത്‌ കാണുകയും ചെയ്യുമ്പോള്‍ ലോകം ഇനിയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കും എന്നെനിക്ക്‌ തോന്നുന്നില്ല..

കൈപ്പള്ളീ.. എന്റെ ആന്റി സെമിറ്റിക്‌ ആയ വംശ വിവേചനം ഏതു ഭാഗത്താണ്‌ കന്ദെത്തിയത്‌ എന്ന് താങ്കള്‍ക്ക്‌ വ്യക്തമാക്കാമോ? ഞാനത്‌ തിരുത്താം.

ബയാന്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവമേറിയ ചര്‍ച്ചക്കും വിധേയമാകേണ്ടതും, നിരീക്ഷണങ്ങള്‍ക്കും, കൂടുതല്‍ വിശദീകരണവും ആവശ്യമായതും, ഉമ്മത്തിന്റെ ഇന്നത്തെ ശോച്നീയാവസ്ഥ്യുടെ യഥര്‍ത്ത കാരണവും അതു തന്നെയാണെന്നും കൂടി പറയട്ടെ.. പക്ഷേ വിഷയത്തില്‍ നിന്നും വളരെയധികം വ്യതിചലിച്ചു പോയി എന്നെനിക്കു തോന്നുന്നതിനാല്‍ ബ്ലോഗ്‌ അഡ്മിനിസ്റ്റ്രേറ്ററെ ബഹുമാനിച്ചു കൊണ്ട്‌ ഞാന്‍ നിര്‍ത്തുന്നു

N.J Joju said...

1. "ഹരീ. ഇത്‌ ആര്‌? എങ്ങനെ കെട്ടിച്ചമച്ചു?"
ഹരി തന്നിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക. അത്തരത്തില്‍ ഒന്നുമാത്രമായിരിക്കാമിത്. ലിങ്കന്റെയും കെന്നഡിയുടെയും മരണങ്ങള്‍ തമ്മിലുള്ള സാദൃശ്യം പോലെ.

2.“എന്തുകൊണ്ട്‌ അമേരിക്കയുടെ ഓട്ടോമാറ്റിക്‌ മിസെയില്‍ ലോഞ്ചറുകള്‍ ഈ സന്ദര്‍ഭത്തില്‍ നിശ്ചലമായി?“
താങ്കള്‍ എന്താണു പറയുന്നത്? ഈ വിവരം താങ്കള്‍ക്ക് എവിടുന്നു കിട്ടി.അറിയാത്ത കാര്യത്തെക്കുറിച്ച് എന്തിനാണ് പറയുന്നത്.(എന്താണ് സംഭവിച്ചതെന്ന്‌ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ വിശദമായി വന്നിരുന്നു).
3.“അമേരിക്ക അവകാശപ്പെടുന്നതു പോലെ ആകെട്ടിടം തകര്‍ത്തത്‌ മുസ്‌ ലിം തീവ്രവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല“
താങ്കളോട് എനിക്കൊന്നും പറയാനില്ല. അല്‍ ജസീറയില്‍ വന്ന ലാദന്റെ വീഡിയോ ടേപ്പുകളെക്കുറിച്ച് താങ്കള്‍ ഒന്നും കേട്ടിട്ടീല്ലേ?

ഒരു ഗ്രന്ഥം വ്യാഖ്യാനിക്കുമ്പോള്‍ അത് എന്തിനുവേണ്ടി പറഞ്ഞു എന്നു ചിന്തിക്കുക. അതില്‍ കവിഞ്ഞുള്ള അര്‍ത്ഥങ്ങളെല്ലാം അതില്‍ നാം ആരോപിക്കുന്നതു മാത്രമാണ്. ഉദാഹരണത്തിന് പുഷ്പകവിമാനത്തിന്റെ പേരും പറഞ്ഞ് വിമാനത്തിന്റെ സാങ്കേതിക വിദ്യ രാവണനുണ്ടായിരുന്നെന്നവകാശപ്പെടാം. ബ്രഹ്മാസ്ത്രം ആറ്റം ബോംബാണെന്നു സമര്‍ത്ഥിക്കാം. ആഡംസ് ബ്രിഡ്ജ് ശ്രീരാമനുണ്ടാക്കിയതാണെന്നു വീമ്പിളക്കാം. പക്ഷേ ഇതൊന്നും രാമായണ-മഹാഭാരതങ്ങളുടെ ലക്ഷ്യമല്ലെന്നു മനസ്സിലാക്കാത്തവന്‍ രാമായണ-മഹാഭാരതങ്ങളെ മനസ്സിലാക്കിയിട്ടില്ല എന്നു പറയുന്നതാവും ശരി. ഇതു പോലെയുള്ളവ ഖുര്‍-ആനിലും കാണും ബൈബിളിലും കാണും. പിന്നെ സ്വന്തം മതം അന്യന്റേതില്‍ നിന്ന് ശ്രേഷ്ടമാണെന്നു കരുതുന്നവര്‍ അതിലൊക്കെ അഭിമാനം കൊള്ളുകയോ അഹങ്കരിക്കുകയൊ ഒക്കെ ചെയ്യും. പക്ഷേ അതൊക്കെ മതങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നു മനസ്സിലാക്കുക.

ഭാവിയില്‍ നടന്നേക്കാവുന്നത് എന്ന രീ‍തിയില്‍ എത്രയോ ഹോളിവൂഡ് സിനിമകള്‍ വന്നു. അതില്‍ ചിലതെങ്കിലും സംഭവിച്ചേക്കാം. അതിനെ യാദൃശ്ചികം എന്നു കരുതുന്നതാണ് ഉചിതം.

പിന്നെ ലോകാവസാനം. മനുഷ്യന്‍ പണ്ടേ, ഒരു പക്ഷേ മതങ്ങള്‍ക്കും മുന്‍പേ ലോകാവസാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകണം. എന്നിട്ടും ലോകം ഇത്രയും നാളുണ്ടായി.ഇപ്പോഴുള്ളവരും ലോകാവസാനം ഇന്നല്ലെങ്കില്‍ നാളെ എന്നു പറഞ്ഞുകൊണ്ടിരിക്കും. അവര്‍ അവസാനിച്ചാല്‍ അവരുടെ അടുത്ത തലമുറ അതും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. (ഞാന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടായിരത്തില്‍ ലോകം അവസാനിക്കും എന്നൊരു കഥയുണ്ടായിരുന്നു.)

കൈപ്പള്ളീ പറഞ്ഞതുപോലെ ബയാനെപ്പോലെ ചിന്തിക്കുന്നവര്‍ എല്ലാ മതത്തിലുമുണ്ടാകട്ടെ.

ഇബ്നുസുബൈര്‍ said...

സുഹൃത്തെ അത്തരം കെട്ടിച്ചമക്കലുകളെക്കുറിച്ചല്ല ചോദിച്ചത്‌! ഈ സംഭവം നടന്ന് നാലു വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം ഒരു വിഷയം കെട്ടിച്ചമക്കുന്നതിന്റെ യുക്തിയില്ലായ്മയും, അതുകൊണ്ട്‌ ഫൈസലും, ബയാനും, സിയയുമെല്ലാം പറഞ്ഞതു പോലെയുള്ള പ്രയാസങ്ങള്‍ ഉണ്ടെന്നുള്ളതും ബോദ്ധ്യമുള്ളപ്പോള്‍ തന്നെ ചോദ്യങ്ങക്ക്‌ ഞാന്‍ ഉത്തരം നല്‍കിയത്‌ അറിവിനെ മറച്ചു വക്കാതിരിക്കുക എന്ന തത്വം മുന്നില്‍ വച്ചുകൊണ്ടാണ്‌, ആ ആയത്തുകള്‍ കെട്ടിച്ചമച്ചതല്ല എന്നുള്ളത്‌ മനസ്സിലാക്കുവാന്‍ താങ്കള്‍ക്ക്‌ ഫൈസലിന്റെ കമന്റ്‌ വീന്ദും വായിക്കാം,

2.ജ്യോഗ്രഫിക്‌ ചാനല്‍ എന്തു പറഞ്ഞാലും ഏറെ കൊട്ടിഘോഷിക്കുന്ന മിസെയില്‍ ലോഞ്ചറുകള്‍ക്ക്‌ എന്തു സംഭവിച്ചു? വിമാനങ്ങള്‍ പുറത്തു നിന്നും റിമോട്ട്‌ സെന്‍സറുകള്‍ ഉപയോഗിച്ച്‌ ഫ്ലൈറ്റുകള്‍ നിയന്ത്രിക്കപ്പെട്ടിരുന്നു എന്നും, ആ സിഗ്നലുകള്‍ രെക്കോര്‍ഡ്‌ ചെയ്തവര്‍ അത്‌ പരസ്യമായിത്തന്നെ മ്മാധ്യമങ്ങളുടെ മുന്നിലും, പൊതു ജനങ്ങളുടെ മുന്നിലും അവതരിപിക്കുകയും ചെയ്തത്‌ മനോരമ ഉല്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളും രെപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ? ഇനി അതെല്ലാം അമേരിക്കന്‍ ഗവ: ശിക്ഷിച്ചാലും വേണ്ടില്ല കുറച്ചു പബ്ലിസിറ്റി ആയ്ക്കോട്ടെ എന്നു വച്ച്‌ അവര്‍ ചെയ്തതാണോ?

3.സുഹൃത്തെ അല്‍ ജസീറ മാത്രമല്ല. ബി.ബി.സീയിലും, സി എന്‍.എന്നിലുമെല്ലാം ബിന്‍ ലാദന്റേതെന്നു പറഞ്ഞ്‌ ടേപ്പുകള്‍ വരാറുണ്ട്‌, അതില്‍ പലതും ലാദന്റേതല്ല എന്ന് പറഞ്ഞ്‌ തള്ളിക്കളയപ്പെട്ടിട്ടുമുണ്ട്‌, ഈ അവസാനം വന്ന ബിന്‍ലാദന്‍ ടേപ്പിനും സംഭവിച്ചത്‌ അതു തന്നെയാണ്‌, ഇതേ മാധ്യമങ്ങള്‍ തന്നെയാനല്ലോ ഇറാഖിലെ കൂട്ട നശീകരണായുധങ്ങളെക്കുറിച്ചും, സദ്ദാമിന്റെ അല്‍ ഖൊയ്ദ ബന്ധത്തെക്കുറിച്ചുമെല്ലാം വാതോരാതെ പറഞ്ഞ്‌ ലോകത്തെക്കൊണ്ട്‌ ഏറ്റു പാടിച്ചത്‌?
ഭരണകൂടങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും, അതിനെ ഒരായിരം പുകമറകള്‍ക്കു മേലെ യാധാര്‍ത്ഥ്യമെന്ന് സമര്‍ത്ഥിച്ചാലും കള്ളം കള്ളം തന്നെയാണ്‌, അദ്വാനി ബാബരി മസ്ജിദ്‌ തകര്‍ത്തത്‌ മോശമായിപ്പോയി എനു കുറ്റസമ്മതം നടത്തിയതു പോലെ അണയാന്‍ പോകുന്നവരുടെ ആത്മഗതങ്ങള്‍ക്കയും, ജീവിതതില്‍ വിര്‍ക്തിയും പശ്ചാത്താപവും ഹൃദയത്തെ മഥിക്കുമ്പോള്‍ എഴുതുന്ന ചില ആത്മകഥകള്‍ക്കായും നമുക്ക്‌ കാത്തിരിക്കാം!

"ഒരു ഗ്രന്ഥം വ്യാഖ്യാനിക്കുമ്പോള്‍.." ഇതിനുള്ള ഉത്തരം പലരീതിയില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു, ആവശ്യമെങ്കില്‍ തുടര്‍വായനക്ക്‌ വിധേയമാക്കുക...കൂടുതല്‍ എന്തെകിലു പറയുന്നതിന്‌ ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല!

ലോകാവസാനം... ആ വിഷയത്തെക്കുറിച്ച്‌ എന്ത്‌ പറയപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച്‌ ചെറിയ ഒരു അവലോകനമെങ്കിലും നടത്തിയ ശേഷം മാത്രം അഭിപ്രായം പറയുക..

ഒരു കാര്യം കൂടി
1. ഖുര്‍ ആനില്‍ ഈ വിഷയം സൂചിപ്പിരിക്കുന്നു..പക്ഷേ അത്‌ ആര്‍ക്കെങ്കിലും തകര്‍ക്കാനുള്ള അനുവാദമാണ്‌ നല്‍കുന്നത്‌ എന്ന് എവിടെയും അര്‍ത്ഥമില്ല, അത്‌ തകരും എന്ന ഒരു സൂചന മാത്രമായി ആ വിഷയം കണക്കിലെടുക്കുക,
2. ഇവിടെ ചര്‍ച്ച തുടങ്ങിയത്‌ ആ ആയത്തുകളെപ്പറ്റിയാണ്‌, ആര്‌ തകര്‍ത്തു ? എന്തിന്‌? എങ്ങനെ ? എന്നുള്ളതിനെക്കുറിച്ചല്ല, പൊതുവില്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാടാണ്‌ നാന്‍ സ്വീകരിച്ചത്‌ എന്ന് കരുതുന്നു, കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ളവര്‍ക്ക്‌ തുടരാം...

ഇബ്നുസുബൈര്‍ said...

സുഹൃത്തെ അത്തരം കെട്ടിച്ചമക്കലുകളെക്കുറിച്ചല്ല ചോദിച്ചത്‌! ഈ സംഭവം നടന്ന് നാലു വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം ഒരു വിഷയം കെട്ടിച്ചമക്കുന്നതിന്റെ യുക്തിയില്ലായ്മയും, അതുകൊണ്ട്‌ ഫൈസലും, ബയാനും, സിയയുമെല്ലാം പറഞ്ഞതു പോലെയുള്ള പ്രയാസങ്ങള്‍ ഉണ്ടെന്നുള്ളതും ബോദ്ധ്യമുള്ളപ്പോള്‍ തന്നെ ചോദ്യങ്ങക്ക്‌ ഞാന്‍ ഉത്തരം നല്‍കിയത്‌ അറിവിനെ മറച്ചു വക്കാതിരിക്കുക എന്ന തത്വം മുന്നില്‍ വച്ചുകൊണ്ടാണ്‌, ആ ആയത്തുകള്‍ കെട്ടിച്ചമച്ചതല്ല എന്നുള്ളത്‌ മനസ്സിലാക്കുവാന്‍ താങ്കള്‍ക്ക്‌ ഫൈസലിന്റെ കമന്റ്‌ വീന്ദും വായിക്കാം,

2.ജ്യോഗ്രഫിക്‌ ചാനല്‍ എന്തു പറഞ്ഞാലും ഏറെ കൊട്ടിഘോഷിക്കുന്ന മിസെയില്‍ ലോഞ്ചറുകള്‍ക്ക്‌ എന്തു സംഭവിച്ചു? വിമാനങ്ങള്‍ പുറത്തു നിന്നും റിമോട്ട്‌ സെന്‍സറുകള്‍ ഉപയോഗിച്ച്‌ ഫ്ലൈറ്റുകള്‍ നിയന്ത്രിക്കപ്പെട്ടിരുന്നു എന്നും, ആ സിഗ്നലുകള്‍ രെക്കോര്‍ഡ്‌ ചെയ്തവര്‍ അത്‌ പരസ്യമായിത്തന്നെ മ്മാധ്യമങ്ങളുടെ മുന്നിലും, പൊതു ജനങ്ങളുടെ മുന്നിലും അവതരിപിക്കുകയും ചെയ്തത്‌ മനോരമ ഉല്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളും രെപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ? ഇനി അതെല്ലാം അമേരിക്കന്‍ ഗവ: ശിക്ഷിച്ചാലും വേണ്ടില്ല കുറച്ചു പബ്ലിസിറ്റി ആയ്ക്കോട്ടെ എന്നു വച്ച്‌ അവര്‍ ചെയ്തതാണോ?

3.സുഹൃത്തെ അല്‍ ജസീറ മാത്രമല്ല. ബി.ബി.സീയിലും, സി എന്‍.എന്നിലുമെല്ലാം ബിന്‍ ലാദന്റേതെന്നു പറഞ്ഞ്‌ ടേപ്പുകള്‍ വരാറുണ്ട്‌, അതില്‍ പലതും ലാദന്റേതല്ല എന്ന് പറഞ്ഞ്‌ തള്ളിക്കളയപ്പെട്ടിട്ടുമുണ്ട്‌, ഈ അവസാനം വന്ന ബിന്‍ലാദന്‍ ടേപ്പിനും സംഭവിച്ചത്‌ അതു തന്നെയാണ്‌, ഇതേ മാധ്യമങ്ങള്‍ തന്നെയാനല്ലോ ഇറാഖിലെ കൂട്ട നശീകരണായുധങ്ങളെക്കുറിച്ചും, സദ്ദാമിന്റെ അല്‍ ഖൊയ്ദ ബന്ധത്തെക്കുറിച്ചുമെല്ലാം വാതോരാതെ പറഞ്ഞ്‌ ലോകത്തെക്കൊണ്ട്‌ ഏറ്റു പാടിച്ചത്‌?
ഭരണകൂടങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും, അതിനെ ഒരായിരം പുകമറകള്‍ക്കു മേലെ യാധാര്‍ത്ഥ്യമെന്ന് സമര്‍ത്ഥിച്ചാലും കള്ളം കള്ളം തന്നെയാണ്‌, അദ്വാനി ബാബരി മസ്ജിദ്‌ തകര്‍ത്തത്‌ മോശമായിപ്പോയി എനു കുറ്റസമ്മതം നടത്തിയതു പോലെ അണയാന്‍ പോകുന്നവരുടെ ആത്മഗതങ്ങള്‍ക്കയും, ജീവിതതില്‍ വിര്‍ക്തിയും പശ്ചാത്താപവും ഹൃദയത്തെ മഥിക്കുമ്പോള്‍ എഴുതുന്ന ചില ആത്മകഥകള്‍ക്കായും നമുക്ക്‌ കാത്തിരിക്കാം!

"ഒരു ഗ്രന്ഥം വ്യാഖ്യാനിക്കുമ്പോള്‍.." ഇതിനുള്ള ഉത്തരം പലരീതിയില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു, ആവശ്യമെങ്കില്‍ തുടര്‍വായനക്ക്‌ വിധേയമാക്കുക...കൂടുതല്‍ എന്തെകിലു പറയുന്നതിന്‌ ഇവിടെ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല!

ലോകാവസാനം... ആ വിഷയത്തെക്കുറിച്ച്‌ എന്ത്‌ പറയപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച്‌ ചെറിയ ഒരു അവലോകനമെങ്കിലും നടത്തിയ ശേഷം മാത്രം അഭിപ്രായം പറയുക..

ഒരു കാര്യം കൂടി
1. ഖുര്‍ ആനില്‍ ഈ വിഷയം സൂചിപ്പിരിക്കുന്നു..പക്ഷേ അത്‌ ആര്‍ക്കെങ്കിലും തകര്‍ക്കാനുള്ള അനുവാദമാണ്‌ നല്‍കുന്നത്‌ എന്ന് എവിടെയും അര്‍ത്ഥമില്ല, അത്‌ തകരും എന്ന ഒരു സൂചന മാത്രമായി ആ വിഷയം കണക്കിലെടുക്കുക,
2. ഇവിടെ ചര്‍ച്ച തുടങ്ങിയത്‌ ആ ആയത്തുകളെപ്പറ്റിയാണ്‌, ആര്‌ തകര്‍ത്തു ? എന്തിന്‌? എങ്ങനെ ? എന്നുള്ളതിനെക്കുറിച്ചല്ല, പൊതുവില്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാടാണ്‌ നാന്‍ സ്വീകരിച്ചത്‌ എന്ന് കരുതുന്നു, കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ളവര്‍ക്ക്‌ തുടരാം...

Anonymous said...

ഈ ചര്‍ച്ച നിര്‍ത്തരുതോ...
മീനിന്റെ പുറത്ത് അല്ലാഹു എന്നു വന്നതും തക്കാളി മുറിച്ചപ്പോള്‍ 'അല്ലാഹു എന്നു കണ്ടതും അടുത്തടുത്ത് നില്‍ക്കുന്ന മരങ്ങളെ ദൂരെ നിന്ന് നോക്കിയാല്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് വായിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ഒരുപാട് ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.

ഇനി ഇവയെല്ലാം ശരിയാണെന്ന് വെക്കുക. എന്തുണ്ട് കാര്യം.
കുറെ അത്ഭുതങ്ങള്‍ ക്ക് പിന്നാലെ പോകാനല്ല ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇതിനേക്കാള്‍ പതിന്മടങ്ങ് ഗൌരവമേറിയ കാര്യങ്ങള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. അതേപ്പറ്റി ചര്‍ച്ച ചെയ്യൂ..

ഞാനും കൂടാം

സസ് നേഹം
മസ്'ഗരി